വണ്ടൂരില്‍ പണി പൂര്‍ത്തിയാക്കാത്ത കെട്ടിടത്തിന്‍െറ ഉദ്ഘാടനം മാറ്റി

വണ്ടൂര്‍: പണി പൂര്‍ത്തിയാക്കും മുമ്പ് കെട്ടിടോദ്ഘാടനം നിര്‍വഹിക്കാനുള്ള ബ്ളോക് അധികൃതരുടെ ശ്രമം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. വണ്ടൂര്‍ ബ്ളോക്കിന് കീഴില്‍ നിര്‍മിക്കുന്ന പട്ടികജാതി യുവതീ യുവാക്കള്‍ക്കായുള്ള പരിശീലന കേന്ദ്രത്തിന്‍െറ ഉദ്ഘാടനമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വെച്ചത്. ബ്ളോക്കിന്‍െറ 45 ലക്ഷം രൂപ ചെലവഴിച്ചാണ് വണ്ടൂര്‍ അമ്പലപ്പടിയില്‍ കെട്ടിടമൊരുങ്ങുന്നത്. എഴുപതു ശതമാനം പ്രവൃത്തി മാത്രം പൂര്‍ത്തീകരിച്ച കെട്ടിടം ശനിയാഴ്ച മന്ത്രി എ.പി. അനില്‍കുമാറിനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു ഭരണസമിതി തീരുമാനം. എന്നാല്‍, പഞ്ചായത്തിന്‍െറ കെട്ടിട നമ്പര്‍ പോലും ലഭിക്കാത്ത സംരംഭം ഉദ്ഘാടനം ചെയ്യുന്നതിന്‍െറ പിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണെന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐ രംഗത്തത്തെിയത്. ശനിയാഴ്ച്ച നിയുകത ബ്ളോക്ക് പഞ്ചായത്തംഗം അനില്‍ നിരവില്‍, പഞ്ചായത്തംഗം കെ. പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏതാനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരത്തെി കെട്ടിടം പ്രവൃത്തി നിര്‍ത്തി വെപ്പിച്ചു. ശേഷം ജനപ്രതിനിധികളെ അറിയിക്കാതെ ഉദ്ഘാടനം നടത്താനാണ് അധികൃതര്‍ ശ്രമിക്കുന്നതന്നാരോപിച്ച് ഇവര്‍ ബ്ളോക്കിലത്തെി തടയുകയായിരുന്നു. ഇതിനിടെ ശിലാഫലകം ഫോട്ടോയെടുക്കാനുള്ള ശ്രമം നിലവിലെ ഭരണസമിതി അംഗങ്ങളില്‍ ചിലര്‍ എതിര്‍ത്തതോടെ സംഘര്‍ഷ സാധ്യത ഉടലെടുത്തു. വണ്ടൂര്‍ അഡീഷനല്‍ എസ്.ഐ നാരായണന്‍, ജോര്‍ജ് ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെിയാണ് ഇരു വിഭാഗത്തേയും പിന്തിരിപ്പിച്ചത്. തുടര്‍ന്ന് ബ്ളോക് പ്രസിഡന്‍റ് ശ്രീദേവി പ്രാക്കുന്ന്, ബി.ഡി.ഒ ജയപ്രകാശ്, മുന്‍ ബ്ളോക് വൈസ് പ്രസിഡന്‍റ് വി. അബ്ദുല്‍ മജീദ് എന്നിവരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പണി പൂര്‍ത്തീകരിച്ചതിനുശേഷം കെട്ടിടോദ്ഘാടനം നടത്താന്‍ തീരുമാനമായത്. എന്നാല്‍ ഉദ്ഘാടനം നിശ്ച്ചയിച്ചതില്‍ അസ്വാഭാവികമായി യാതൊന്നുമില്ളെന്നും പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ സ്വാര്‍ഥ താല്‍പര്യമാണെന്നും ബ്ളോക് പ്രസിഡന്‍റ് ശ്രീദേവി പ്രാക്കുന്ന് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.