വിദ്യാര്‍ഥികളുടെ ‘ബൈക്ക് റേസ്’; പുലാമന്തോളില്‍ ഗതാഗതം തടസ്സപ്പെട്ടു

പുലാമന്തോള്‍: അമിത വേഗതയില്‍ ബൈക്ക് ഓടിച്ച വിദ്യാര്‍ഥികള്‍ പുലാമന്തോളിനെ ഗതാഗത കുരുക്കിലാക്കി. വ്യാഴാഴ്ച വൈകുന്നേരം നാലിന് കൊളത്തൂര്‍-പുലാമന്തോള്‍ റൂട്ടില്‍ താവുള്ളിപ്പാലം പരിസരത്തായിരുന്നു സംഭവം. പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളായ ബൈക്ക് യാത്രികര്‍ മുമ്പില്‍ പോവുകയായിരുന്ന വാഹനത്തെ അമിത വേഗതയില്‍ മറികടക്കാന്‍ ശ്രമിക്കവെ എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസിന് ഉരസി മറിഞ്ഞു. ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലമാണ് വലിയൊരത്യാഹിതത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ദൃക്സാക്ഷികളും ബസ് ജീവനക്കാരും ചോദ്യം ചെയ്തെങ്കിലും വിദ്യാര്‍ഥികള്‍ ഒന്നും പറയാതെ രക്ഷപ്പെടുകയായിരുന്നു. പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥികളായിരുന്നു ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. ഹൈസ്കൂള്‍, പ്ളസ് ടു തലത്തിലുള്ള മിക്ക വിദ്യാര്‍ഥികളും ബൈക്കുകളിലാണ് വിദ്യാലയങ്ങളിലത്തെുന്നത്. ബൈക്കില്‍ സ്കൂളിലത്തെുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ടെങ്കിലും സ്കൂള്‍ പരിസരങ്ങളിലെ വീടുകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലുമാണ് ഇവര്‍ ബൈക്കുകള്‍ നിര്‍ത്തുന്നത്. ദൂരെ ദിക്കിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മൂന്നു പേര്‍ വീതമായാണ് ഇവരുടെ യാത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.