ജില്ലയില്‍ 1.89 ലക്ഷം പുതിയ അപേക്ഷകള്‍

മലപ്പുറം: 2016 ജനുവരി ഒന്ന് അടിസ്ഥാന തീയതിയാക്കി നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ റെഗുലേറ്ററി ഓഡിറ്റ് സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ഹര്‍ബന്‍സ് സിങ്, സെക്ഷന്‍ ഓഫിസര്‍ എല്‍.എല്‍. മീണ എന്നിവരാണ് ജില്ലയിലത്തെിയത്. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കലക്ടര്‍ ടി. ഭാസ്കരന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലും സംഘാംഗങ്ങള്‍ പങ്കെടുത്തു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് പുതുതായി 1,89,117 അപേക്ഷകളാണ് ജില്ലയില്‍ ലഭിച്ചത്. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് പ്രവാസികളുടെ 1028 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. പേര് ഒഴിവാക്കുന്നതിന് 311, തിരുത്തല്‍ വരുത്തുന്നതിന് 14337, സ്ഥലംമാറ്റത്തിന് 17289 എന്നിങ്ങനെയും അപേക്ഷകളുണ്ട്. ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളില്‍ ബൂത്തുലെവല്‍ ഓഫിസര്‍മാരുടെ പരിശോധനാ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിക്കുക. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്‍, സ്വീപ് നോഡല്‍ ഓഫിസര്‍ വര്‍ഗീസ് മംഗലം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.