കുണ്ടൂര്‍ ഉറൂസിന് ഇന്ന് കൊടിയേറ്റം

തിരൂരങ്ങാടി: കുണ്ടൂര്‍ ഉസ്താദ് ഉറൂസിന് ഇന്ന് തുടക്കമാകും. കുണ്ടൂര്‍ ഉസ്താദിന്‍െറ ഗുരുനാഥരുടെയും വഴികാട്ടികളുടെയും സന്നിധിയില്‍ സിയാറത്ത് ചെയ്ത് അനുഗ്രഹം വാങ്ങിയ ശേഷമാണ് ഉറൂസിന് തുടക്കമാവുക. രാവിലെ പത്തിന് മമ്പുറം മഖാം, കരിങ്കപ്പാറ ഉസ്താദ് മഖാം, ഒ.കെ ഉസ്താദ് മഖാം, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ മഖാം എന്നിവിടങ്ങളില്‍ നടക്കുന്ന സിയാറത്തുകള്‍ക്ക് യഥാക്രമം വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ജീവാനി, സയ്യിദ് ശറഫുദ്ദീന്‍ ജമലുലൈ്ളലി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, ഒ.കെ. അബ്ദുസ്സലാം മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. വൈകീട്ട് 3.30ന് തെന്നല സി.എം മര്‍കസ് മണലിപ്പുഴ അല്‍ ഇര്‍ശാദ് എന്നിവിടങ്ങളില്‍നിന്ന് പതാക ജാഥ ആരംഭിക്കും. വൈകീട്ട് നാലിന് കൊടി ഉയരും. സമസ്ത പ്രസിഡന്‍റ് ഇ. സുലൈമാന്‍ കൊടി ഉയര്‍ത്തും. ഡിസംബര്‍ 10 മുതല്‍ 13 വരെയാണ് ഉറൂസ് നടക്കുന്നത്. വൈകീട്ട് 6.30ന് നടക്കുന്ന സമ്മേളനം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ഡോ. കുഞ്ഞിമുഹമ്മദ് സഖാഫി കൊല്ലം പ്രഭാഷണം നടത്തും. വ്യാഴാഴ്ച രാത്രി എട്ടിന് നടക്കുന്ന ബുര്‍ദ മജ്ലിസിന് അബ്ദുല്‍ ഖാദിര്‍ കിണാശ്ശേരി നേതൃത്വം നല്‍കും. കേരളത്തിലെ പ്രഗല്ഭ ബുര്‍ദ സംഘങ്ങള്‍ പങ്കെടുക്കും. ഉറൂസിനോടനുബന്ധിച്ച് നടന്ന ചതുര്‍ദിന പ്രഭാഷണം ബുധനാഴ്ച സമാപിച്ചു. പ്രഭാഷണ പരിപാടി എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഊരകം അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശാഹുല്‍ ഹമീദ് ജിഫ്രി അധ്യക്ഷത വഹിച്ചു. വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ജീലാനി ആമുഖ പ്രഭാഷണം നടത്തി. അലി ബാഖവി ആറ്റുപുറം പ്രഭാഷണം നടത്തി. കെ.പി.എച്ച്. തങ്ങള്‍ കാവനൂര്‍, സയ്യിദ് ഫള്ല്‍ ജിഫ്രി കുണ്ടൂര്‍, എന്‍.പി. ബാവഹാജി, ലത്തീഫ് ഹാജി കുണ്ടൂര്‍, അശ്റഫ് സഖാഫി വെണ്ണക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് രിഫാഈ റാത്തീബിനും നശീദക്കും കോയ കാപ്പാട് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.