മലപ്പുറം: പകര്‍ച്ചവ്യാധി നിയന്ത്രണം കാര്യക്ഷമമാക്കാന്‍ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ക്ളിനിക്കല്‍ ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തി. അണുവിമുക്തമാക്കാതെയുള്ള സൂചി, സിറിഞ്ച്, ബ്ളെയ്ഡ് ഉപകരണങ്ങള്‍ തുടങ്ങിയവ വഴി മഞ്ഞപ്പിത്തം, ബി.സി, എച്ച്.ഐ.വി എന്നിവ പകരുന്നത് തടയുന്നതിനാണ് പരിശോധന. ലാബിലെ അടിസ്ഥാന സൗകര്യങ്ങള്‍, ഉപകരണങ്ങള്‍, റീയേജന്‍റ് ടെസ്റ്റ് കിറ്റ് എന്നിവയുടെ ഗുണനിലവാരം ഖര-ദ്രവ്യ മാലിന്യ പരിപാലന സംവിധാനം, അണുമുക്തമായ സിറിഞ്ച്, സൂചി, ഉപകരണങ്ങള്‍ ഉറപ്പുവരുത്തല്‍, സ്ഥാപനങ്ങളുടെ ലൈസന്‍സ് എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. മലപ്പുറത്ത് നടത്തിയ പരിശോധനയില്‍ മൂന്ന് ലാബുകളില്‍ കാലാവധി കഴിഞ്ഞ റീയേജന്‍റുകള്‍ കണ്ടത്തെി. ഇവ പിടിച്ചെടുത്ത് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി. ഉമര്‍ ഫാറൂഖ് അറിയിച്ചു. ഒരു ടെക്നീഷ്യനെ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടത്തെിയ നാല് ലാബുകള്‍ക്കും തദ്ദേശസ്ഥാപനത്തിന്‍െറ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി. ലാബിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും പ്രത്യേകം റഫ്രിജറേറ്റര്‍ സംവിധാനമില്ലാത്തതുമായ രണ്ട് ഫാര്‍മസികള്‍ക്ക് നോട്ടീസ് നല്‍കി. മഞ്ചേരിയിലും തിരൂരും നടത്തിയ പരിശോധനയില്‍ കൃത്യമായ മാലിന്യ സംവിധാനവും ആവശ്യമായ രേഖകളും ഇല്ലാത്ത നാല് സ്ഥാപനങ്ങള്‍ പോരായ്മകള്‍ പരിഹരിക്കുന്നത് വരെ അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. രേണുക, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ കെ.പി. സാദിഖ് അലി, എ.എല്‍.ഒ എം. അബ്ദുല്‍ ഹമീദ്, ജില്ലാ ലാബ് ടെക്നീഷ്യന്‍ വാസുദേവന്‍, ജെ.എച്ച്.ഐ എം. പ്രഭാകരന്‍ എന്നിവരടങ്ങിയ സംഘം പരിശോധനക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.