മലപ്പുറം: ‘ഓപറേഷന്‍ ഗ്രാമ’യുടെ ഭാഗമായി ജില്ലയിലെ വില്ളേജ് ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന. വിജിലന്‍സ് ഡിവൈ.എസ്.പി കെ. മുഹമ്മദ് സലീമിന്‍െറ നേതൃത്വത്തില്‍ അഞ്ച് വില്ളേജ് ഓഫിസുകളിലായിരുന്നു പരിശോധന. മങ്കട, പറപ്പൂര്‍, വെട്ടിക്കാട്ടിരി, ഒതുക്കുങ്ങല്‍, നന്നംമുക്ക് എന്നിവിടങ്ങളിലാണ് നടപടികളുടെ സുതാര്യതയെക്കുറിച്ച് അന്വേഷിക്കുന്നതിനായി വിജിലന്‍സ് എത്തിയത്. സംസ്ഥാന വ്യാപകമായിട്ടുള്ള പരിശോധനയുടെ ഭാഗമായിരുന്നു ബുധനാഴ്ച ജില്ലയിലും നടന്നത്. പ്രധാനമായും പോക്കുവരവ് സംബന്ധിച്ച കാര്യങ്ങളാണ് പരിശോധിച്ചത്. എന്നാല്‍, അഞ്ചിടങ്ങളിലും പോക്കുവരവിനെ സംബന്ധിച്ചുള്ള മൂന്ന് രജിസ്റ്ററുകളും സൂക്ഷിച്ചിട്ടില്ല. ചിലയിടങ്ങളില്‍ നിരവധി അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ചിലയിടങ്ങളില്‍ രണ്ട് രജിസ്റ്ററുകളുണ്ടെങ്കിലും കൃത്യമല്ല. നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്കെല്ലാം രശീതി നല്‍കുകയും വേണം. ഇതും പരിശോധന നടന്ന സ്ഥലങ്ങളിലൊന്നും നടപ്പാക്കുന്നില്ല. അതേസമയം, സേവനാവകാശ നിയമപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളെല്ലാം വെട്ടിക്കാട്ടിരി വില്ളേജ് ഓഫിസില്‍നിന്ന് അപേക്ഷകര്‍ക്ക് കൃത്യമായി നല്‍കുന്നുണ്ട്. മറ്റ് നാല് സ്ഥലങ്ങളിലും അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. വിജിലന്‍സ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരായ യൂസഫ്, ഗംഗാധരന്‍, ദേവദാസ്, ഉല്ലാസ്, ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.