കോഴിക്കോട്: യുവാവിന്‍െറ അപകടമരണത്തോടെ ആലംബമറ്റ കുടുംബം കാരുണ്യമതികളുടെ സഹായംതേടുന്നു. പൂവാട്ടുപറമ്പ് പെരുമണ്‍പുറയിലെ ലിന്‍സുറഹ്മാന്‍െറ (സിഞ്ചു 33) കുടുംബമാണ് കനിവുതേടുന്നത്. ജൂണ്‍ ഒന്നിന് പൂവാട്ടുപറമ്പിലുണ്ടായ ബൈക്കപകടത്തിലാണ് ലിന്‍സുറഹ്മാന്‍ മരിച്ചത്. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്‍െറ ഏക ആശ്രയമായിരുന്നു ഈ യുവാവ്. സ്വന്തമായ വീട് എന്ന സ്വപ്നം ബാക്കിയാക്കിയാണ് ലിന്‍സു ജീവിതത്തില്‍നിന്ന് യാത്രയായത്. നിത്യചെലവിനുപോലും വകയില്ലാത്ത നിര്‍ധനകുടംബം ഇപ്പോഴും വാടകവീട്ടിലാണ് കഴിയുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് വീട് വെക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിന് തുക കണ്ടത്തൊനുമായി നാട്ടുകാര്‍ കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സി.പി. അബ്ദുറസാഖ് (ചെയര്‍.), പി.എം. ഹരിദാസന്‍ (കണ്‍.), കെ. അബ്ദുല്‍ നാസര്‍ (ട്രഷ.) എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റി എസ്.ബി.ഐ പൂവാട്ടുപറമ്പ് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 35035696734. ഐ.എഫ്.എസ്.സി: SBIN 0012195. ഫോണ്‍: 9946016367.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.