ആസ്തിയേക്കാൾ പ്രധാനം ആശയങ്ങൾക്ക് ^ പ്രോ വൈസ് ചാൻസലർ

ആസ്തിയേക്കാൾ പ്രധാനം ആശയങ്ങൾക്ക് - പ്രോ വൈസ് ചാൻസലർ കോഴിക്കോട്: ആധുനിക കാലത്ത് ആസ്തിയേക്കാൾ പ്രധാനം ആശയങ്ങൾക്കാണെന്ന് കാലിക്കറ്റ് സർവകലാശാലാ പ്രോ വൈസ് ചാൻസലർ ഡോ. പി. മോഹൻ. റഹ്മാനിയ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കുന്ദമംഗലം സി.ഡബ്ല്യൂ.ആർ.ഡി.എം സഹകരണത്തോടെ സംഘടിപ്പിച്ച കരിയർ സെമിനാർ 'നിർമാൺ -2019' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ പ്രിൻസിപ്പൽ കെ.പി. ആഷിഖ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ.എ.ബി. അനിത മുഖ്യ പ്രഭാഷണം നടത്തി. ഡോ. അനുഭ ശേഖർ (ഐ.ഐ.എം കോഴിക്കോട്), ഡോ.നിഖിത ഹരി, വി.എച്ച്.എസ്.ഇ വടകര മേഖലാ ഡയറക്ടർ ശൽവ മണി, റഹ്മാനിയ മാനേജർ പി. അഹമ്മദ് കോയ, ഡോ.സജി കുര്യാക്കോസ്, കെ.കെ. ഹമീദ്, മുഹമ്മദ് ശിഹാബ് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ സി.പി. യൂനുസ് സ്വാഗതവും കെ. സൈതലവി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.