വീടിന് തീപിടിച്ചു; അടുക്കളയും വീട്ടുപകരണങ്ങളും കത്തിനശിച്ചു

മാവൂർ: തീപിടിത്തത്തിൽ വീടി​െൻറ അടുക്കളയും വീട്ടുപകരണങ്ങളും കത്തിനശിച്ചു. പനങ്ങോട് കിഴക്കേകണ്ടി അബ്ദുസ്സലാമ ി​െൻറ വീട്ടി​െൻറ അടുക്കളയിൽ ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് തീപിടിത്തമുണ്ടായത്. അടുക്കളയിലെ മുഴുവൻ സാധനങ്ങളും പൂർണമായി കത്തിനശിച്ചു. അബ്ദുസ്സലാം ജോലിസ്ഥലത്തായിരുന്നു. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭാര്യ ഷഹർബാന, പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട് അടുക്കള വാതിൽ തുറന്നപ്പോഴാണ് തീപിടിത്തം കാണുന്നത്. തുടർന്ന് കുട്ടികളെയും എടുത്ത് പുറത്തിറങ്ങി ആളുകളെ വിളിച്ചുകൂട്ടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. മറ്റു മുറികളിലേക്ക് പടരുന്നതിനു മുമ്പ് തീയണക്കാനായി. അടുക്കളയിൽ ഉണ്ടായിരുന്ന റഫ്രിജറേറ്റർ, മിക്സി, വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, കിച്ചൻ റാക്ക് വയറിങ്, സ്വിച്ച് ബോർഡുകൾ, ഫർണിച്ചറുകൾ, ലൈറ്റുകൾ, ജനൽ - വാതിലുകൾ തുടങ്ങിയവ പൂർണമായി കത്തിനശിച്ചു. തറയിൽ വിരിച്ച ടൈലുകൾ പൊട്ടിത്തകർന്നു. ചുമരി​െൻറ തേപ്പ് അടർന്നുവീണു. മുക്കത്തുനിന്ന് ഫയർ ഫോഴ്സും എസ്.ഐ പി. റഫീഖി​െൻറ നേതൃത്വത്തിൽ മാവൂർ പൊലീസും സ്ഥലത്തെത്തി. അസി. എൻജിനീയർ റിതിൻറാമി​െൻറ നേതൃത്വത്തിൽ കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചു. ഫ്രിഡ്ജിൽനിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാർഡ് മെംബർ കെ.സി. വാസന്തിയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT