തെരുവി​െൻറ മക്കൾ പൊലീസ്​ ബസിൽ നാട്ടിലേക്ക്​

തെരുവിൻെറ മക്കൾ പൊലീസ് ബസിൽ നാട്ടിലേക്ക് കണ്ണൂർ: പൊലീസിൻെറയും സന്നദ്ധ സംഘടനകളുടെയും തണലിൽ കഴിഞ്ഞിരുന്ന തെരുവിൻെറ മക്കൾ പൊലീസ് വാഹനത്തിൽ നാട്ടിലേക്ക്. കണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങിയ പൊലീസ് ക്യാമ്പിൽ 53 ദിവസമായി കഴിഞ്ഞ തമിഴ്നാട് കിള്ളിക്കുറിശ്ശിയിലെയും പരിസരത്തെയും സ്വദേശികളെയാണ് നാട്ടിലേക്ക് അയച്ചത്. 44 പേരെയാണ് തമിഴ്നാട്ടിലേക്ക് അയച്ചത്. സ്ത്രീകളും ഉൾപ്പെടും. കണ്ണൂർ പൊലീസിൻെറ രണ്ട് ബസുകളിലായി വാളയാർ ചെക്പോസ്റ്റ് വരെയാണ് ഇവരെ എത്തിച്ചത്. അവിടെനിന്ന് തമിഴ്നാട് പൊലീസിന് കൈമാറുകയായിരുന്നു. വർഷങ്ങളായി കണ്ണൂർ നഗരത്തിൽ അലഞ്ഞുതിരിഞ്ഞും ഭിക്ഷയെടുത്തും ജീവിച്ചുവന്നവരായിരുന്നു ഇവർ. ലോക്ഡൗൺ തുടങ്ങിയതോടെയാണ് ഇവരെ തേടിപ്പിടിച്ച് ക്യാമ്പ് തുടങ്ങിയത്. കണ്ണൂർ ഡിവൈ.എസ്.പി പി.പി.സദാനന്ദൻെറ മേൽനോട്ടത്തിൽ െഎ.ആർ.പി.സി, ബ്ലഡ് ഡൊണേഴ്സ് ഫോറം, ഡി.വൈ.എഫ്.െഎ, എ.െഎ.വൈ.എഫ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് തുടങ്ങിയതും നിലനിർത്തിയതും. ഇവരുടെ ആരോഗ്യ പരിചരണത്തിന് ഡോക്ടർമാരെയും ജീവനക്കാെരയും െഎ.ആർ.പി.സിയാണ് ലഭ്യമാക്കിയത്. ആംബുലൻസ് സൗകര്യവും വിട്ടു നൽകി. ഇവർക്ക് പുറമെ ഒേട്ടറെ വ്യക്തികളും സന്നദ്ധ സംഘടനകളും ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെ നൽകി. ഡിവൈ.എസ്.പി ഒാഫിസിലെ സീനിയർ പൊലീസ് ഒാഫിസർ എ.വി. സതീഷ് ഉൾപ്പെെട ഒേട്ടറെ പൊലീസുകാരും ക്യാമ്പിൻെറ ദൈനംദിന കാര്യങ്ങൾക്ക് നേതൃത്വം നൽകി. കണ്ണൂർ നഗരത്തെ യാചകരിൽനിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് തുടങ്ങിയതെന്ന് എ.വി. സതീഷ് പറഞ്ഞു. പലരും തമിഴ്നാട്ടിൽ മോശമല്ലാത്ത ചുറ്റുപാടുള്ളവരാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പലർക്കും ആവശ്യത്തിന് വിദ്യാഭ്യാസവും ഉണ്ട്. അവിടത്തെ മധ്യവർഗ വിഭാഗത്തിൽപെട്ടവരാണ് പലരും. െഎ.ആർ.പി.സി ഉപദേശക സമിതി ചെയർമാൻ പി. ജയരാജൻ, ചെയർമാൻ പി.എം. സാജിദ്, സെക്രട്ടറി മുഹമ്മദ് അഷറഫ്, ഡി.ൈവ.എഫ്.െഎ ജില്ല സെക്രട്ടറി എം.ഷാജർ, കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ, ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡൻറ് ഷാഹുൽ ഹമീദ് തുടങ്ങിയവർ ചേർന്നാണ് ഇവരെ യാത്രയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT