ചന്ത കഴിഞ്ഞിട്ടും റോഡിലെ സ്​റ്റാളുകൾ പൊളിക്കുന്നില്ല: കുറ്റ്യാടി ടൗണിൽ ഗതാഗതക്കുരുക്ക്

കുറ്റ്യാടി: കുറ്റ്യാടിച്ചന്ത കഴിഞ്ഞ് നാലു ദിവസമായിട്ടും റോഡിലെ സ്റ്റാളുകൾ പൊളിച്ചുനിക്കുന്നില്ല. മരുേതാങ ്കര റോഡി​െൻറ നല്ലൊരു ഭാഗം അപഹരിച്ചാണ് ഇരു ഭാഗങ്ങളിലും കച്ചവട സ്റ്റാളുകൾ നിലനിൽക്കുന്നത്. ഗ്രാമപഞ്ചായത്തും പൊലീസും ജനുവരി ഒന്നു മുതൽ ഏഴു വരെയാണ് ചന്തക്ക് അനുമതി കൊടുക്കുന്നത്. എന്നാൽ, സ്റ്റാളുകളില്ലാത്ത സ്ഥലങ്ങളിൽ ബൈക്കുകൾ നിർത്തിയിട്ടാൽ പൊലീസി​െൻറ വക അനധികൃത പാർക്കിങ്ങിന് പിഴയും. അനധികൃത വ്യാപാരെത്തക്കുറിച്ച് ചോദിച്ചാൽ അത് പഞ്ചായത്തിനോട് ചോദിക്കണമെന്നാണ് പൊലീസി​െൻറ മറുപടി. നിരവധി ബൈക്കുകൾക്കാണ് പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ പിഴയിട്ടത്. എന്നാൽ, സ്റ്റാളുകൾക്ക് മൗനസമ്മതവും. മീറ്ററിന് നാലായിരം രൂപ നിരക്കിൽ ചന്തക്കമ്മിറ്റിക്കാർക്ക് പണം കൊടുത്തിട്ടുണ്ടെന്നും 20ാം തീയതി വരെ തുടരാൻ അനുമതിയുണ്ടെന്നുമാണ് സ്റ്റാളുകാർ പറയുന്നത്. സ്വകാര്യ സ്ഥലങ്ങളിൽ കെട്ടിയ സ്റ്റാളുകൾ ഉടമകൾ കൃത്യം ഏഴു ദിവസം കഴിഞ്ഞ് പൊളിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അങ്ങനെ തുടരാൻ അനുമതിയൊന്നും കൊടുത്തിട്ടില്ലെന്ന് പഞ്ചായത്തും പറയുന്നു. അതിനിടെ ചന്ത കാരണം ഏഴു ദിവസം ടൗണിലെ സ്ഥിരം കടക്കാർക്ക് പ്രയാസം അനുഭവിക്കുകയാണെന്നും ഇത്തരം കടകൾ കാരണം പഞ്ചായത്തിന് നികുതി കൊടുത്ത് വ്യാപാരം നടത്തുന്നവർക്ക് കച്ചവട മാന്ദ്യം അനുഭപ്പെടുന്നതായും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ഭാരവാഹികൾ പറഞ്ഞു. ടൗണിലെ കടകളിൽ കിട്ടുന്ന സാധനങ്ങളാണ് ഇപ്രകാരം വിൽപന നടത്തുന്നത്. കുടിൽ വ്യവസായമോ മറ്റ് കൈത്തൊഴിൽ ഉൽപന്നങ്ങളോ അല്ല. ഓവുചാലിന് ഇപ്പുറമാണ് എല്ലാ സ്റ്റാളുകളും ഒരുക്കിയിരിക്കുന്നത്. ടൗണിലെ പ്രധാന ബാങ്കുകളെല്ലാം മരുതോങ്കര റോഡിലാണ്. ഇവിടെ ഒഴിഞ്ഞ സ്ഥലങ്ങളിൽ ബൈക്ക് നിർത്തി പോകുന്നവർക്കാണ് പൊലീസ് പിഴയിടുന്നത്. എന്നാൽ, നോ പർക്കിങ് ബോർഡുകൾ കാണാനുമില്ല. നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചിരുന്നെന്നും അവ ആരൊക്കെയോ എടുത്തു മാറ്റുന്നതാണെന്നാണ് ബൈക്കുകാരോടുള്ള പൊലീസി​െൻറ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.