കാലിക്കറ്റ് ബിരുദ ഏകജാലകം: അക്ഷയ സെൻററുകളുടെ തന്നിഷ്​ടവും ഫീസ്​കൊള്ളയുമെന്ന്​ പരാതി

കാലിക്കറ്റ് ബിരുദ ഏകജാലകം: അക്ഷയ സ​​െൻററുകളുടെ തന്നിഷ്ടവും ഫീസ്കൊള്ളയുമെന്ന് പരാതി (A) കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബിരുദപ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ രജിസ്ട്രേഷനിൽ ചില അക്ഷയ സ​​െൻററുകൾ തന്നിഷ്ടം കാട്ടുന്നതായും സേവനത്തിന് തുക കൂട്ടി വാങ്ങുന്നതായും പരാതി. വിദ്യാർഥികളുടെ താൽപര്യം നോക്കാതെ ഓപ്ഷൻ നൽകി സ്വാശ്രയ കോളജുകളെ സഹായിക്കുന്നുവെന്നും വിദ്യാർഥികൾ പറയുന്നു. 50 മുതൽ 100 രൂപ വരെ ഒാരോ വിദ്യാർഥിയിൽനിന്നും 'കൊള്ള'യടിക്കുകയുമാണ്. എത്ര ഫീസ് വാങ്ങണെമന്ന് ജില്ല േപ്രാജക്ട് ഒാഫിസിൽനിന്ന് നിർദേശമില്ലാത്തതി​​െൻറ മറവിലാണ് ഇൗ പിടിച്ചുപറി. കോഴിക്കോട് ജില്ലയിൽ കൊടുവള്ളിയിൽ 50 രൂപയാണ് അക്ഷയ സ​​െൻററിൽ ബിരുദപ്രവേശന രജിസ്ട്രേഷനുള്ള ഫീസ്. നടക്കാവ് അക്ഷയയിൽ 80ഉം ചേളന്നൂർ കുമാരസ്വാമി അക്ഷയ സ​​െൻററിൽ 70ഉം രൂപയുമാണ് വാങ്ങുന്നത്. അപേക്ഷകൾ സമർപ്പിക്കുന്നതി​​െൻറ ആധികാരിക കേന്ദ്രമെന്ന നിലയിൽ അക്ഷയയെയാണ് വിദ്യാർഥികൾ ഏറെയും ആശ്രയിക്കുന്നത്. പ്ലസ് വൺ പ്രവേശനത്തി​​െൻറ തിരക്കിനിടെയാണ് കാലിക്കറ്റിൽ ബിരുദ ഏകജാലക രജിസ്ട്രേഷനും മറ്റും വിദ്യാർഥികൾ എത്തുന്നത്. രജിസ്ട്രേഷൻ നടത്തുമ്പോൾ വിദ്യാർഥിയുടെയോ രക്ഷാകർത്താവി​​െൻറയോ ഫോൺ നമ്പർ മാത്രമേ നൽകാവൂ എന്ന് സർവകലാശാല കർശനമായി നിർദേശിച്ചിരുന്നു. തുടർന്നുള്ള നടപടിക്രമങ്ങൾക്ക് ആവശ്യമായ ക്യാപ് ഐഡിയും പാസ്വേഡും ഈ നമ്പറിലേക്കാണ് സർവകലാശാല അയക്കുന്നത്. എന്നാൽ പല സ​​െൻററുകളും സ്വന്തം േഫാൺ നമ്പർ ആണ് നൽകുന്നത്. അതിനാൽ ക്യാപ് ഐ ഡിയും പാസ്വേഡും ലഭിക്കുന്നതിന് അക്ഷയ ജീവനക്കാരെ ആശ്രയിക്കേണ്ട ഗതികേടുമുണ്ടായിരുന്നു. എളുപ്പം ജോലി തീർക്കാൻ ഒരു കോളജിലെതന്നെ വിവിധ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതായും പരാതിയുണ്ട്. ഉദാഹരണമായി, ഒരു കോളജിൽ ബി.എ ഇംഗ്ലീഷ് ഓപ്ഷൻ നൽകിയാൽ തൊട്ടടുത്ത കോളജിലെ അതേ കോഴ്സ് തെരഞ്ഞെടുക്കാൻ മെനക്കെടുന്നില്ല. ബി.എ ഇംഗ്ലീഷ് എടുത്ത കോളജുകളിലെ മറ്റ് കോഴ്സുകൾതന്നെ ഓപ്ഷൻ കൊടുക്കുകയാണെന്നും ആക്ഷേപമുണ്ട്. രജിസ്ട്രേഷനുള്ള ഫീസായി സർക്കാർ നിശ്ചയിച്ചതിൽ കൂടുതൽ തുക വാങ്ങുന്നവരുമുണ്ട്. പരാതികളുന്നയിക്കുന്നവർ സ്വകാര്യ ഇൻറർനെറ്റ് സേവന കടകളുടെ ഒത്താശക്കാരാണെന്നാണ് അക്ഷയ സ​​െൻററുകാരുടെ മറുപടി. കാലിക്കറ്റിലെ ബിരുദ ഏകജാലകം തുടങ്ങുന്നതിനുമുമ്പ് വൈസ് ചാൻസലർ അക്ഷയ സ​​െൻറർ നടത്തിപ്പുകാരുടെ യോഗം വിളിച്ചുചേർത്ത് കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നു. വിവിധ കോളജുകളിൽ രജിസ്ട്രേഷനായി നോഡൽ ഓഫിസർമാരെ നിയമിച്ച് സംവിധാനമൊരുക്കിയിട്ടുണ്ട്. രജിസ്ട്രേഷനുൾപ്പെടെ മുഴുവൻ നടപടികൾക്കും നോഡൽ സ​​െൻററുകളിൽ 50 രൂപ മാത്രം നൽകിയാൽ മതി. അക്ഷയയടക്കം മറ്റിടങ്ങളിൽ ഒാരോ തവണയും പണം കൊടുക്കണം. അപൂർവം കോളജുകളിലെ നോഡൽ ഒാഫിസർമാർ സജീവമായിരുന്നില്ലെന്നും പരാതിയുണ്ട്.
Tags:    
News Summary - calicut degree single window

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.