കരുവൻതിരുത്തി സ്വദേശിക്ക് കോവിഡ്; ജനങ്ങൾ ജാഗ്രത കാണിക്കണമെന്ന് നഗരസഭ

ഫറോക്ക്: നഗരസഭ പ്രദേശമായ കരുവൻതിരുത്തിയിൽ യുവാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി നഗരസഭ ചെയർപേഴ്സൺ കെ. കമറുലൈല ആർ.ആർ.ടി യോഗം വിളിച്ചുചേർത്തു. സമൂഹവ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ 14 ദിവസത്തേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കാനും രോഗം സ്ഥിരീകരിച്ച വീടുമായി സമ്പർക്കം ഒഴിവാക്കാനും അഭ്യാർഥിച്ചു. ബോധവത്കരണത്തിനായി 38 വാർഡുകളിലും മൈക്ക് അനൗൺസ്‌മൻെറ് നടത്താനും കോവിഡ് സ്ഥിരീകരിച്ച വീട് അണുവിമുക്തമാക്കാനും തീരുമാനിച്ചു. വീട്ടിലെ മറ്റ് അംഗങ്ങളെ സ്വാബ് ടെസ്റ്റ് നടത്താനും തീരുമാനിച്ചു. വാർഡ്തല ആർ.ആർ.ടിയുടെ മുഴുവൻസമയ നിരീക്ഷണവും ശ്രദ്ധയും ഓരോ വാർഡുകളിലും ഉണ്ടാവുന്നതാണ്. വിദേശത്തുനിന്നും അന്യസംസ്ഥാനത്തുനിന്നും വരുന്നവർ വാർഡ്‌തല ആർ.ആർ.ടി.യെ അറിയിക്കണമെന്നും യോഗം തീരുമാനിച്ചു. ചെയർപേഴ്സൺ കെ.കമറുലൈല അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർമാൻ. കെ. മൊയ്‌തീൻകോയ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. നുസ്രത്ത്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ലാലു ജോൺസ്, നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.എം. സജി, ആരോഗ്യവകുപ്പ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. മുസ്തഫ, ജെ.എച്ച്.ഐമാരായ സി. സജീഷ്, സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പലത, പാലിയേറ്റിവ് നഴ്സ് ഷിംന എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.