കെ.എം.സി.സി വില്ലേജ് ഓഫിസ്​ ധർണ

ഈങ്ങാപ്പുഴ: ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന പ്രവാസികൾ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന പുറപ്പെടുവിക്കുക വഴി പ്രവാസികളെ കുരുക്കാൻ കേന്ദ്രത്തിന് മുമ്പാകെ പുതിയ ആയുധം നൽകുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ. കെ.എം.സി.സി പ്രവർത്തകർ പുതുപ്പാടി വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുബൈ കെ.എം.സി.സി ജില്ല സെക്രട്ടറി അഹമ്മദ് ബിച്ചി അധ്യക്ഷത വഹിച്ചു. ജില്ല മുസ്ലിം ലീഗ് സെക്രട്ടറി വി.കെ .ഹുസൈൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സി.എ. മുഹമ്മദ്, പി.കെ. നംഷീദ്, പി.കെ .സലാം, ടി.പി. സലീം, ടി.ആർ .എസ്. ലത്തീഫ് , മുനീർ, മുഹമ്മദലി, ടി.ടി. അഷ്റഫ് , ശംസു വളളിയാട്, ആബിദ് വള്ളിയാട്, അമ്മദ് മലപ്പുറം, മജീദ് ഹാജി എന്നിവർ സംസാരിച്ചു. പി.കെ. മുഹമ്മദലി സ്വാഗതവും അഷ്റഫ് കണ്ണപ്പൻകുണ്ട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.