ഹോട്ടലുകൾ ക്വാറൻറീന്‍ വിവരങ്ങള്‍ അറിയിക്കണം –കലക്ടര്‍

കണ്ണൂർ: വിദേശരാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരെ ക്വാറൻറീനില്‍ താമസിപ്പിച്ചിരിക്കുന്ന ജില്ലയിലെ ഹോട്ടലുകളും ഹോംസ്‌റ്റേകളും താമസക്കാരുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കണമെന്ന് ജില്ല കലക്ടര്‍ ഉത്തരവിട്ടു. ജില്ല ഭരണകൂടത്തെയോ പൊലീസിനെയോ തദ്ദേശ സ്ഥാപനങ്ങളെയോ അറിയിക്കാതെ ചില ഹോട്ടലുകളും ഹോംസ്‌റ്റേകളും പുറത്തുനിന്നെത്തിയവരെ ക്വാറൻറീനില്‍ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിലാണിത്. ഇത്തരം വ്യക്തികളെ ക്വാറൻറീന്‍ ചെയ്യുന്ന സ്ഥാപന ഉടമകള്‍ അവരുടെ വിവരങ്ങള്‍ യഥാസമയം കലക്ടറേറ്റിലെ itcellknr1.ker@nic.in എന്ന മെയിലിലും പൊലീസ്, തദ്ദേശ സ്ഥാപന അധികൃതരെയുമാണ് അറിയിക്കേണ്ടത്. വിവരങ്ങള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.