പഠനസൗകര്യമൊരുക്കി

മുക്കം: 15 വര്‍ഷമായി ഷീറ്റുകൊണ്ടു മറച്ച കുടിലിൽ താമസിക്കുന്ന കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ നാഗേരിക്കുന്നിലെ മൂന്നു വിദ്യാര്‍ഥികളടങ്ങിയ അഞ്ചംഗ കുടുംബത്തിന് ആറു മണിക്കൂർകൊണ്ട് വൈദ്യുതി എത്തിച്ച് വെൽഫെയർ പാർട്ടി ഇടപെട്ട് മാതൃകയായി. ഇതോടെ ഇവരുടെ ഓണ്‍ലൈന്‍ പഠനത്തിന് വീട്ടിൽ സൗകര്യമൊരുങ്ങി. വയറിങ് അടക്കമുള്ള ജോലികൾ വെൽഫെയർ പാർട്ടി പ്രവർത്തകരാണ് നിർവഹിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം വൈസ്പ്രസിഡൻറ് ഷംസുദ്ദീന്‍ ആനയാംകുന്ന് സ്വിച്ച് ഓൺ കർമം നിർവഹിച്ചു. എം.ടി അശ്റഫ്, കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി. മുജീബ്, കെ.എസ്.ഇ.ബി അസി. എൻജിനീയർ സുരേഷ് ബാബു, ടി. ഉമ്മർ, കെ.സി. യൂസുഫ്, ശംസുദ്ദീൻ ചെറുവാടി എന്നിവർ സംസാരിച്ചു. മണ്ഡലം മീഡിയ സെക്രട്ടറി സാലിം ജീറോഡ്, ബാവ പവർവേൾഡ്, മുഹമ്മദലി മഞ്ചറ, ടി. അസീസ്, സുഹൈൽ കാരശ്ശേരി, പി.പി. ബാസിത്, മഞ്ചറ മുഹമ്മദലി, സലീം കാരശ്ശേരി എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ സംഗമം മുക്കം: സംസ്ഥാന മുസ്ലിം ലീഗ് നിർദേശ പ്രകാരം പ്രവാസി ദ്രോഹ നടപടികൾ തുടരുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളും പ്രതിഷേധസംഗമം നടത്തുന്നതിൻെറ ഭാഗമായി കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. മുസ്ലിംലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് യൂനുസ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. കോയ അധ്യക്ഷത വഹിച്ചു. വി.എ. റഷീദ്, എം.പി.കെ. അബ്ദുൽ ബർറ്, എ.കെ. സാദിഖ്, സലാം തേക്കുംകുറ്റി, നിസാം കാരശ്ശേരി, എൻ.പി. കാസിം, എം.കെ. സൈതാലി, ഇ.കെ. മജിയാസ്, പി.പി. ഷിഹാബ്, റഊഫ് കൊളക്കാടൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.