ഈങ്ങാപ്പുഴ: ആര്‍.എം.പി.ഐ പൂലോട് ബ്രാഞ്ചിൻെറ നേതൃത്വത്തില്‍ പുതുപ്പാടി, കട്ടിപ്പാറ ഗ്രാമപഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങക്ക് പ്രയാസപ്പെടുന്ന കുറുമരുകണ്ടി ആദിവാസി കോളനിയിലേക്കും അമരാട് പ്രദേശത്തെ ഒരു ആദിവാസി കുടുംബത്തിനും പഠന സഹായമായി ടി.വിയും ഡിഷ് കണക്ഷനും നല്‍കി. ആര്‍.എം.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. രമ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കുറുമരുകണ്ടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. രാകേഷ്, വാര്‍ഡ് അംഗം ജയശ്രീ ഷാജി, എസ്.ടി പ്രമോട്ടര്‍ സുധ, നവാസ് പ്ലാപ്പറ്റ, വി.എ. മുസ്തഫ, സി.എം. സാജുദ്ദീന്‍, എ.എസ്. അജിഷ് എന്നിവരും അമരാട് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗം വത്സല കനകദാസ്, എസ്.ടി പ്രമോട്ടര്‍ ജിഷ, പ്രസന്ന വിജയന്‍, എ.എസ്. അജീഷ് എന്നിവരും സംസാരിച്ചു. SUN EAGA10 ആർ.എം.പി.ഐ പൂലോട് ബ്രാഞ്ചിൻെറ നേതൃത്വത്തില്‍ പുതുപ്പാടി കുറുമരുകണ്ടി ആദിവാസി കോളനിയിലേക്ക് നല്‍കുന്ന ടി.വി ആര്‍.എം.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. രമ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. രാകേഷിന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.