കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷകൾ പുനഃക്രമീകരിച്ചു കണ്ണൂർ: ജൂൺ എട്ടിന് ആരംഭിക്കാനിരുന്ന കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ, ബി.പി.എഡ് പരീക്ഷകളും അഫിലിയേറ്റഡ് കോളജുകളിലെയും സൻെററുകളിലെയും നാലാം സെമസ്റ്റർ എം.ബി.എ പരീക്ഷകളും ജൂൺ 16 മുതൽ ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരിഷ്കരിച്ച ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. ബി.എഡ് പരീക്ഷ അഫിലിയേറ്റഡ് കോളജുകളിലെയും സൻെററുകളിലെയും നാലാം സെമസ്റ്റർ ബി.എഡ് പരീക്ഷകൾ ജൂൺ എട്ടിന് ആരംഭിക്കും. പരീക്ഷാഫലം ഒന്നാം സെമസ്റ്റർ ബി.എസ്സി ഫോറസ്ട്രി (സി.ബി.സി.എസ്.എസ് -റഗുലർ) നവംബർ 2019 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുന:പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്കുള്ള ഓൺലൈൻ അപേക്ഷ ജൂൺ ആറിന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. പ്രായോഗിക പരീക്ഷ ആറാം സെമസ്റ്റർ ബി.സി.എ ഡിഗ്രി (സി.ബി.സി.എസ്.എസ് - റെഗുലർ/ സപ്ലിമൻെററി) ഏപ്രിൽ 2020 പ്രായോഗിക പരീക്ഷകൾ ജൂൺ നാല്, അഞ്ച് തീയതികളിലായി വിവിധ കേന്ദ്രങ്ങളിൽ നടക്കും. ആറാം സെമസ്റ്റർ ബി.എ അറബിക് ഡിഗ്രി (സി.ബി.സി.എസ്.എസ്. -റെഗുലർ/ സപ്ലിമൻെററി) ഏപ്രിൽ 2020 പ്രോജക്ട് മൂല്യ നിർണയം/ പ്രായോഗിക പരീക്ഷ മാർച്ച് മൂന്നിന് കാസർകോട് ഗവ. കോളജിൽ നടക്കും. ആറാം സെമസ്റ്റർ ബി.എ ഇക്കണോമിക്സ്/ ഡെവലപ്മൻെറ് ഇക്കണോമിക്സ് പ്രോജക്ട് മൂല്യനിർണയം ജൂൺ നാലിന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.