കേളകം: തുരത്തിയോടിച്ച കാട്ടാനകൾ ആറളം ഫാമിൽ മടങ്ങിയെത്തി. കഴിഞ്ഞമാസം വനത്തിലേക്ക് തുരത്തിയ കാട്ടാനകൾ മടങ്ങിയെത്തിയത് ഫാമിൻെറ നിലനിൽപ്പിന് ഭീഷണിയായി. വിളവെടുപ്പും കാർഷിക ജോലികളും മുടങ്ങി. വനാതിർത്തിയിൽ തകർന്ന ആനമതിൽ പുനർനിർമിക്കാത്തതും ആനകളെ പ്രതിരോധിക്കാനുള്ള സൗരോർജ വൈദ്യുതി കമ്പിവേലികൾ തകർന്നതുമാണ് ആനക്കൂട്ടങ്ങളെ വനത്തിൽ തളക്കുന്നതിന് തടസ്സം. ആറളം ഫാമിലേക്ക് മടങ്ങിയെത്തിയ കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ ചുറ്റിക്കറങ്ങുകയാണ്. കൂടാതെ ആറളം ഫാമിലെ കാർഷിക വിളകളും നശിപ്പിക്കുന്നതും നിത്യസംഭവമായി. ആനകളെ ശ്രമകരമായി വനത്തിലേക്ക് വിരട്ടിയോടിച്ചാലും അവ മടങ്ങിയെത്തുന്നത് വനപാലകർക്കും വെല്ലുവിളിയായിട്ടുണ്ട്. കഴിഞ്ഞമാസം ഫാം തൊഴിലാളി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കാട്ടാനകൾ മടങ്ങിയെത്തിയ ആറളം ഫാമിൽ കാട്ടാനകളുടെ വിഹാരം തടയാൻ വനംവകപ്പ് അധികൃതർ വീണ്ടും നടപടികൾ തുടരുകയാണ്. Photo: KEL_kattana ആറളം ഫാമിലെ കാട്ടാനകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.