പിലാത്തറ: കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിൽ ഡങ്കിപ്പനി പടരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം നെല്യോട്ട്കുണ്ടിലെ ഒരാൾ മരിച്ചിരുന്നു. ഒമ്പതു പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കൈതപ്രം കരിങ്കൽചാൽ നെല്യോട്ട്കുണ്ടിലെ മുൻ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ പി. ഗോവിന്ദനാണ് (72) മരിച്ചത്. രണ്ടാഴ്ച മുമ്പ് രോഗലക്ഷണത്തെ തുടർന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഈയാളെ പിന്നീട് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. നെല്യോട്ട്കുണ്ട്, കരിങ്കൽചാൽ, കൊളമ്പ, കച്ചേരിക്കടവ്, ഭൂദാനം കോളനി ഭാഗങ്ങളിലെ ഒമ്പതു പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.