കടലുണ്ടി: കേന്ദ്ര സർക്കാറിൻെറ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കർഷകത്തൊഴിലാളികളുടെ ദേശീയ സംഘടനയായ ഭാരത് കിസാൻ മസ്ദൂർ യൂനിയൻ (ബി.കെ.എം.യു) ബേപ്പൂർ മണ്ഡലത്തിലെ ഏഴു കേന്ദ്രങ്ങളിൽ ധർണ നടത്തി. ചാലിയം പോസ്റ്റ് ഓഫിസിനു മുന്നിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. വിനോദ് കുമാർ, പി. സജിത എന്നിവർ സംസാരിച്ചു. ഫറോക്ക് പോസ്റ്റ് ഒാഫിസിനു മുന്നിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജ് ഉദ്ഘാടനം ചെയ്തു. പി. മുരളീധരൻ, സി. മുഹമ്മദ്, ടി. ശ്രീധരൻ, ടി. അർഷാദ്, വിജയകുമാർ പൂതേരി എന്നിവർ സംസാരിച്ചു. മണ്ണൂർ പോസ്റ്റ് ഓഫിസിന് മുന്നിൽ സി.പി.ഐ ജില്ല കമ്മിറ്റി അംഗം പിലാക്കാട്ട് ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. എൻ. ബാലകൃഷ്ണൻ, പി. അശോകൻ, ടി. പ്രേമ എന്നിവർ സംസാരിച്ചു. രാമനാട്ടുകര പോസ്‌റ്റ്ഒാഫിസിനു മുന്നിൽ എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി മജീദ് വെൺമരത്ത് ഉദ്ഘാടനം ചെയ്തു. കെ. സജിഷ, കൃഷ്ണൻ പൊറക്കുറ്റി എന്നിവർ സംസാരിച്ചു. രാമനാട്ടുകര ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ മണ്ഡലം സെക്രട്ടറി പി. ഷാജി ഉദ്ഘാടനം ചെയ്തു. എൻ.സി. സരളാമണി സംസാരിച്ചു. ഫാറൂഖ് കോളജ് പോസ്‌റ്റ്ഒാഫിസിനു മുന്നിൽ ശ്രീധരൻ നടുക്കണ്ടി ഉദ്ഘാടനം ചെയ്തു. പി.എം. ഷെരീഫ്, വി.എ. സലീം, വി.എ. റസാഖ്, ഷംസു ചാലിൽ എന്നിവർ സംസാരിച്ചു. ബേപ്പൂർ ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ ടി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഹുസൈൻ, പി. പീതാംബരൻ, റിയാസ് അഹമ്മദ്, എം. ബഷീർ എന്നിവർ സംസാരിച്ചു. കർഷകത്തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, തൊഴിലുറപ്പു മേഖലയിൽ 200 തൊഴിൽ ദിനവും 500 രൂപ കൂലിയും ഉറപ്പാക്കുക, പ്രതിമാസം 20 കിലോ ഭക്ഷ്യധാന്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.