വിടവാങ്ങൽ ഖുത്തുബയില്ലാതെ അവസാന വെള്ളി

കണ്ണൂർ: വിടവാങ്ങൽ പ്രഭാഷണമില്ലാതെ റമദാനിലെ അവസാന വെള്ളിയാഴ്ച കടന്നുപോയപ്പോൾ അത് വിശ്വാസികളുടെ നൊമ്പരമായി. 'അസ്സലാമു അലൈക്കും യാ ശഹററമദാൻ' (റമദാൻ മാസമേ വിട) എന്ന ഇമാമിൻെറ റമദാനിനെ വിടചൊല്ലിയുള്ള പ്രഭാഷണവും വിശ്വാസികൾക്ക് ഇത്തവണ കേൾക്കാനായില്ല. ഇത്തവണ റമദാനിൽ അഞ്ച് വെള്ളിയാഴ്ചകളാണുണ്ടായിരുന്നത്. കോവിഡ് ഭീതി കാരണം പള്ളികൾ അടച്ചിടേണ്ടി വന്നതിനാൽ റമദാനിൽ ജുമുഅ ഖുത്തുബ നടന്നില്ല. റമദാനിന് മുമ്പ് മൂന്ന് ജുമുഅകളാണ് വിശ്വാസികൾക്ക് പള്ളികൾ അടച്ചിട്ടതിനാൽ നഷ്ടപ്പെട്ടത്. വിടവാങ്ങൽ ഖുത്തുബയും ജുമുഅയും ഇല്ലാതിരുന്നത് പഴമക്കാർക്കും പുതുതലമുറക്കും ആദ്യാനുഭവമായി. റമദാനിൽ പള്ളികളിൽ വിശ്വാസികൾ നിറയുന്ന കാഴ്ചയും ഇത്തവണ ഇല്ലാതായി. തറാവീഹ് നമസ്കാരമടക്കം വിശ്വാസികൾ വീടുകളിൽ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.