തെരുവുനായ്​ക്കള്‍ക്ക്​ കരുതലി​െൻറ തലോടല്‍

തെരുവുനായ്ക്കള്‍ക്ക് കരുതലിൻെറ തലോടല്‍ മട്ടന്നൂര്‍: മട്ടന്നൂരിലെ തെരുവുനായ്ക്കള്‍ക്ക കരുതലിൻെറ തലോടലുമായി യുവാവ്. ചാവശ്ശേരിയില്‍ ജിംനേഷ്യം നടത്തുന്ന ഇല്ലംമൂല സ്വദേശി ശിവപ്രസാദാണ് മാതൃകയാവുന്നത്. ഭക്ഷണം ലഭിച്ചില്ലെങ്കില്‍ അക്രമാസക്തരാകുന്ന ഇവ മനുഷ്യരെ കടിക്കാന്‍ സാധ്യതയുണ്ടെന്നുള്ള നിഗമനത്തിൻെറ അടിസ്ഥാനത്തിലാണ് ശിവപ്രസാദ് ഭക്ഷണം എത്തിക്കാന്‍ തുടങ്ങിയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശിവപ്രസാദ് തെരുവു നായ്ക്കള്‍ക്ക് ഭക്ഷണവുമായി പ്രയാണം തുടങ്ങിയിരുന്നു. ആദ്യമാദ്യം അകന്നിരുന്ന നായ്ക്കള്‍ ഇപ്പോള്‍ ശിവപ്രസാദിൻെറ ബൈക്ക് എത്തുമ്പോള്‍ തന്നെ ഓടിയെത്തും. മട്ടന്നൂര്‍ ടൗണിലും പരിസരത്തുമായി 55 നായ്ക്കകളുണ്ടെന്നാണ് ശിവപ്രസാദിൻെറ കണക്ക്. ഇലയില്‍ പൊതിഞ്ഞാണ് മുട്ടയും ചോറും ഉള്‍ക്കൊള്ളുന്ന വിഭവം നല്‍കുന്നത്. മട്ടന്നൂര്‍ സി.ഐ കെ.പി. ഷൈന്‍ കുമാറിൻെറ പ്രോത്സാഹനം കൂടുതല്‍ കരുത്തായെന്ന് ശിവപ്രസാദ് പറയുന്നു. ശിവപ്രസാദിന്, ഭാര്യ വിഷിനയും അമ്മ ശാന്തയുമാണ് ഭക്ഷണം തയാറാക്കി നല്‍കുന്നത്. അഞ്ചല്‍, അര്‍ജുന്‍ എന്നിവരാണ് ശിവപ്രസാദിൻെറ മക്കള്‍. (ശിവപ്രസാദ് തെരുവുനായ്ക്കള്‍ക്കുള്ള ഭക്ഷണവുമായി) രാജീവ് ഗാന്ധിയെ അനുസ്മരിച്ചു മട്ടന്നൂര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29ാം രക്തസാക്ഷിത്വ വാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി സമഭാവന പ്രതിജ്ഞ നടത്തി. ടി.വി. രവീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. എ.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. മരുതായി ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മേറ്റടി ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി മേറ്റടി രാജീവ് ഭവനില്‍ പുഷ്പാര്‍ച്ചനയും സമഭാവന പ്രതിജ്ഞയും നടത്തി. പ്രകാശനം ചെയ്തു മട്ടന്നൂര്‍: ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആൻഡ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ 'തുടരുക ഏകാന്തവാസം' വിഡിയോ കവിത നഗരസഭ വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ പ്രകാശനം ചെയ്തു. വി.കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. നന്ദാത്മജന്‍ കൊതേരി രചന നിര്‍വഹിച്ച കവിത ആലപിച്ചിരിക്കുന്നത് കലാമണ്ഡലം അജിത്താണ്. കുഞ്ഞികൃഷ്ണന്‍ കൊതേരിയാണ് റെക്കോഡിങ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.