സെർവർ തകരാറില്‍; ഉണ്ണികുളത്ത് റേഷന്‍ വിതരണം മുടങ്ങി

എകരൂല്‍: ഇപോസ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് റേഷൻ വിതരണം മുടങ്ങി. കേന്ദ്ര സർക്കാറി‍ൻെറ കോവിഡ്‌കാല പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരമുള്ള സൗജന്യ റേഷൻ വിതരണവും വെള്ള കാര്‍ഡുകാര്‍ക്കുള്ള സംസ്ഥാന സർക്കാറിൻെറ പലവ്യഞ്ജന കിറ്റ് വിതരണവും വ്യാഴാഴ്ച നടക്കേണ്ടതായിരുന്നു. കിറ്റ് വിതരണത്തിൻെറ അവസാന ദിവസമായ വ്യാഴാഴ്ച ഉപഭോക്താക്കള്‍ കടകളിലെത്തിയെങ്കിലും വിതരണം നടന്നില്ല. കിറ്റ്‌ വാങ്ങാൻ സാധിക്കാത്തവർക്ക് 25നുശേഷം സപ്ലൈകോ വഴി വാങ്ങാനാണ് നേരത്തെയുള്ള നിര്‍ദേശം. എന്നാല്‍, വ്യാഴാഴ്ച കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ വിതരണം ചെയ്യാന്‍ അനുമതിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്‍ റേഷന്‍ കടയുടമകള്‍ പറഞ്ഞു. ആന്ധ്രയില്‍നിന്ന്‍ എത്തിയ ഭക്ഷ്യസാധനങ്ങള്‍ സര്‍വറില്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള കാലതാമസത്തെ തുടര്‍ന്ന്‍ റേഷന്‍കടകളില്‍ ഇപോസ് മെഷീന്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.