പാനൂർ: ഏർപ്പെടുത്തി. ഗ്രാമപഞ്ചായത്ത്തല ഇ.ആർ.ടി യോഗത്തിലാണ് തീരുമാനങ്ങൾ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, മത്സ്യം, ഇറച്ചി കോഴിക്കടകൾ എന്നിവ രാവിലെ ഏഴുമുതൽ അഞ്ചു വരെയും ബാക്കി മുഴുവൻ സ്ഥാപനങ്ങളും രാവിലെ ഒമ്പതു മുതൽ അഞ്ചു വരെയും പ്രവർത്തിപ്പിക്കാം. കാഷ്യർ ഉൾപ്പെടെ മുഴുവൻ ജീവനക്കാരും ഗ്ലൗസും മാസ്ക്കും ധരിക്കണം. കടകളുടെ മുന്നിൽ ഹാൻഡ് വാഷ് സംവിധാനമോ സാനിറ്റൈസർ സൗകര്യമോ ഒരുക്കണം. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്നവർ 28 ദിവസം നിർബന്ധമായി ക്വാറൻറീനിൽ നിൽക്കണം. ഹോട്ടലുകൾ, റസ്റ്റാറൻറുകൾ എന്നിവക്ക് പാർസൽ നൽകാൻ മാത്രമേ അനുമതിയുണ്ടാകൂ. യോഗതീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന കടകളുടെയും മറ്റു സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിൽ ആരോഗ്യ പ്രവർത്തകർ, പൊലീസ് എന്നിവർ നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.