കല്യാശ്ശേരി: മാങ്ങാട് മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ കല്യാശ്ശേരി പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരെയും കണ്ണപുരം പൊലീസിനെയും ആദരിച്ച് കിറ്റുകൾ വിതരണം ചെയ്തു. മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തെ പ്രതിനിധാനംചെയ്ത് ഡോ. രശ്മി മാത്യുവും കണ്ണപുരം പൊലീസിൻെറ പ്രതിനിധിയായി എസ്.ഐ ബിജു പ്രകാശും കിറ്റുകൾ മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. കെ. നാസർ, കെ. ഫാറൂഖ്, എ.കെ. സിനാൻ, ബി. മസൂദ്, ബി. മുനീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.