കൂത്തുപറമ്പിൽ കൂടുതൽ ഇളവുകൾ

കൂത്തുപറമ്പ്: നഗരസഭ പരിധിയിൽ കൂടുതൽ ഇളവുകൾ നൽകാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. കൂത്തുപറമ്പ് മേഖലയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണിത്. എല്ലാതരത്തിലുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങളും തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെ തുറക്കും. അതേസമയം, ഇറച്ചി–മത്സ്യക്കടകൾ രാവിലെ ആറുമുതൽ ഉച്ചക്ക് രണ്ടുവരെ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകൂ. ഹോട്ടലുകൾ, റസ്‌റ്റാറൻറുകൾ എന്നിവ പാർസൽ ഭക്ഷണം നൽകുന്നതിന് രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകളെടുക്കുന്നതിനും വിലക്കുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ അടച്ചിടൽ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. പെരുന്നാൾ ഞായറാഴ്ചയാണെങ്കിൽ ശനിയാഴ്ചത്തെ അടച്ചിടൽ ഒഴിവാക്കാനും ധാരണയായി. ചൊവ്വാഴ്ച വൈകീട്ട് കൂത്തുപറമ്പ് നഗരസഭ ഓഫിസിൽ ചേർന്ന കോവിഡ് അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. നഗരസഭ ചെയർമാൻ എം. സുകുമാരൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.