അനുഗ്രഹരാവി​െൻറ പ്രതീക്ഷ

അനുഗ്രഹരാവിൻെറ പ്രതീക്ഷ അനുഗ്രഹരാവിൻെറ പ്രതീക്ഷയിൽ വിശ്വാസികൾ കോഴിക്കോട്: റമദാൻ വിടപറയുന്നതോടെ അനുഗ്രഹങ്ങളുടെ രാവിൻെറ പ്രതീക്ഷയിലാണ് വിശ്വാസികൾ. ഖുർആൻ ഇറങ്ങിയ വിശുദ്ധ റമദാൻ മാസത്തിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ എറ്റവും വിശേഷപ്പെട്ട 'ലൈലത്തുൽ ഖദ്റി'ൻെറ പ്രതീക്ഷയിലാണ് കോവിഡ് മഹാമാരിയിലും ഇനി വിശ്വാസിയുടെ ദിനരാത്രങ്ങൾ. ഖുർആൻ അവതരിച്ചത് ലൈലത്തുൽ ഖദ്റിനെന്നാണ് വേദ വചനം. അനുഗ്രഹ രാവ് അവസാനത്തെ പത്തിൽ ഒറ്റയൊറ്റയായ രാത്രികളിലാണ് പ്രതീക്ഷിക്കുന്നത്. റമദാൻ 27നാണ് വിശുദ്ധ രാത്രിയെന്ന് കരുതുന്നവരുണ്ട്. സൂര്യാസ്തമയം മുതൽ സുബ്ഹി വരെയാണ് പുണ്യങ്ങളിറങ്ങുകയെന്നാണ് വിശ്വാസം. മനുഷ്യൻെറ വിധി നിർണയം നടത്തുന്ന രാവിൽ അവൻെറ പ്രാർഥനകളും പ്രായശ്ചിത്തവും സ്വീകരിക്കും. ഉള്ളുരുകിയ പ്രാർഥനയും നമസ്കാരവും ഖുർആൻ പാരായണവും നടക്കും. രാത്രിയിൽ ദീർഘ നേരം പള്ളികളിൽ നടക്കുന്ന നമസ്കാരം കോവിഡ് പശ്ചാത്തലത്തിൽ വീടുകളിലൊതുങ്ങും. ആയിരം രാവിനേക്കാൾ പ്രതിഫലാർഹം എന്ന് ഖുർആൻ പറഞ്ഞ രാവിൽ സൽകർമങ്ങളിൽ നിരതരാവാനും മഹാമാരികളുടെ പരീക്ഷണത്തിൽ നിന്ന് മോചനത്തിനും വിശ്വാസികൾ ഉള്ളുരുകി പ്രാർഥിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.