പച്ചക്കറി കിറ്റ് വിതരണം

MON KAKKODI11 വേങ്ങേരി: വേങ്ങേരി കാർഷിക വിപണണ കേന്ദ്രത്തിലെ ഹോർട്ടികോർപിൽ നിന്ന് നാലിനം നാടൻ പച്ചക്കറികൾ അടങ്ങിയ കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. എളവൻ, പടവലം,വെള്ളരി,ചുരയ്ക്ക, കാബേജ് എന്നിവ അടങ്ങിയ നാലുകിലോ പച്ചക്കറികൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്. 50 രൂപയാണ് വില. സ്റ്റോക്ക് തീരുന്നതു വരെയാണ് വിൽപനയെന്ന് റീജനൽ മാനേജർ അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി(വട്ടവട) ജില്ലകളിലെ കർഷകരിൽ നിന്ന് സംഭരിച്ചതാണ് പച്ചക്കറികൾ. റെസിഡൻറ്‌സ് അസോസിയേഷനുകൾക്കു മുൻകൂട്ടി ബുക്ക് ചെയ്യാം. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും വേങ്ങേരിയിലെ ഹോർട്ടികോർപ് ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 7012021174, 8848938469. നെൽകൃഷി കക്കോടി: ഡി.ൈവ.എഫ്.െഎ ചെറുകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നെൽകൃഷി ആരംഭിച്ചു. ജില്ല സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്‌തു. ജില്ല കമ്മിറ്റി അംഗം പി. നിധിൻ, എൻ.കെ. ഷനൂപ്, വി.കെ. രാമദാസ്, സി. ഷിജു, എം.ടി. അശ്വിൻ എന്നിവർ പങ്കെടുത്തു. ഡി.ൈവ.എഫ്.െഎ ചെറുകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന നെൽകൃഷിക്ക് വിത്തെറിയുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.