ജാഗ്രതയില്ലെങ്കിൽ കൈവിട്ടുപോകും

ലോറി ഡ്രൈവറുടെ മകൾക്കും കൊച്ചുമകൾക്കും കോവിഡ് * 11 മാസം പ്രായമുള്ള കൊച്ചുമകന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു * മാനന്തവാടി സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാർക്കും കോവിഡ് കൽപറ്റ: ആദ്യഘട്ടത്തിൽ കോവിഡിനെ പിടിച്ചുനിർത്തിയ വയനാടിന് രണ്ടാംഘട്ടത്തിൽ കാലിടറുന്നു. ലോറി ഡ്രൈവറുടെ മകൾക്കും കൊച്ചുമകൾക്കും ബുധനാഴ്ച കോവിഡ് വൈറസ് സ്ഥിരീകരിച്ചു. കോയമ്പേട് മാര്‍ക്കറ്റില്‍നിന്ന് തിരിച്ചെത്തി രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചു വയസ്സുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും ക്വാറൻറീനിൽ കഴിഞ്ഞു വരികയായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇരുവര്‍ക്കും രോഗബാധ ഉണ്ടായിരിക്കുന്നത്. ഇവരെ മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ 11 മാസമുള്ള കൊച്ചുമകന് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, അന്ന് മകളുടെ പരിശോധന ഫലം നെഗറ്റിവായിരുന്നു. ഇതോടെ കുടുംബത്തിലെ ആറുപേർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. കൂടാതെ, മാനന്തവാടി സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരാള്‍ കണ്ണൂര്‍ സ്വദേശിയും ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. ഇവര്‍ അതത് ജില്ലകളില്‍ വീടുകളില്‍ ക്വാറൻറീനില്‍ കഴിയുന്നതിനാല്‍ അതത് ജില്ലയിലായിരിക്കും ഇവരുടെ പേര് ഉള്‍പ്പെടുത്തുക. ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ക്വാറൻറീനിൽ പോകാൻ നിർദേശം നൽകി. ഒരാഴ്ചക്കിടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി. മൂന്നുപേര്‍ നേരത്തെ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.