മാഹി കോവിഡ് മുക്തം

മാഹി: രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റിവായതോടെ മാഹി ഗവ.ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോവിഡ് രോഗിയെ ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ മേയ് ഒന്നിനാണ് ചെറുകല്ലായി സ്വദേശിയായ 61 കാരന് കോവിഡ് രോഗം സ്ഥിരീകരിച്ച് മാഹി ആശുപത്രിയിൽ പ്ര വേശിപ്പിച്ചത്. പുതുച്ചേരി ആരോഗ്യ വകുപ്പ് നടത്തിയ ഫീൽഡ് കമ്യൂണിറ്റി സർവേ പ്രകാരം, വിദേശത്ത്നിന്ന് വന്ന മുഴുവൻ ആളുകളെയും പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഇദ്ദേഹത്തി‍ൻെറ ഫലം മാത്രം പോസിറ്റിവായിരുന്നു. വിദേശത്ത് നിന്ന് എത്തി 41 ദിവസം കഴിഞ്ഞാണ് രോഗ ലക്ഷണം കണ്ടത്. മാഹി ആശുപത്രിയിൽനിന്ന് രോഗമുക്തി നേടുന്ന രണ്ടാമത്തെയാളാണിത്. കുഞ്ഞിപ്പുര മുക്കിലെ വയോധികക്കായിരുന്നു മാഹി മേഖലയിൽ ആദ്യം കോവിഡ് ബാധയുണ്ടായത്. പരിശോധനക്കയച്ച 30 പേരുടെ ഫലവും നെഗറ്റിവായതോടെ മാഹി ആശ്വാസത്തിലാണ്. ശനിയാഴ്ച വീടുകളിൽ 1003 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു. 28 ദിവസം നിരീക്ഷണം പൂർത്തിയാക്കിയതിനെ തുടർന്ന് 855 പേർ പട്ടികയിൽ നിന്ന് ഒഴിവായി. ശനിയാഴ്ച 32 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. 180 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.