കോഴിക്കോട്: കേന്ദ്ര, കേരള സര്‍ക്കാറുകളുടെ കെടുകാര്യസ്ഥതയും തമ്മിലടിയും മൂലം കേരളത്തിന് പുറത്തുള്ള മലയാളികള്‍ ദുരിതക്കയത്തിലാണെന്നും ഇതിന് അടിയന്തര പരിഹാരമുണ്ടാവണമെന്നും മുസ്ലിം ലീഗ് നിയമസഭ പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപ നേതാവുമായ ഡോ.എം.കെ. മുനീർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ വിമര്‍ശനം നിര്‍ത്തി കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണം. എംബസികളും കോണ്‍സുലേറ്റുകളും നോര്‍ക്കയുമെല്ലാം പരസ്പര സഹകരണമില്ലാതെ പോകുന്നതിൻെറ പ്രത്യാഘാതം വളരെ വലുതാണ്. ഗള്‍ഫിൻെറ ചുമതലയുളള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും കേരള മുഖ്യമന്ത്രിയും ഈ പ്രതിസന്ധി പരിഹരിക്കാന്‍ പരസ്പരം ധാരണയോടെ മുന്നോട്ടു പോകണം -മുനീര്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.