മുക്കം: മണാശ്ശേരിയിലും അഗസ്ത്യൻമുഴി തടപ്പറമ്പിലും പൊലീസും എക്സൈസും ചേർന്ന് റെയ്ഡ് നടത്തി. 100 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. ഒരാൾ അറസ്റ്റിലായി. മണാശ്ശേരി പന്നൂളി കോളനിക്ക് സമീപം ചെങ്കൽ ക്വാറിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തിയ 75 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് വാഷ് കണ്ടെത്തിയത്. അഗസ്ത്യന്മുഴി തടപ്പറമ്പ് ഒഴലൂർ പ്രകാശനാണ് വീട്ടിൽവെച്ച് പിടിയിലായത്. ഇയാളിൽനിന്ന് 25 ലിറ്റർ വാഷും പിടികൂടി. കുന്ദമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. അനിൽകുമാറിൻെറ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവൻറിവ് ഓഫിസർ ശിവദാസൻ, സുരേഷ് ബാബു, ലതമോൾ, ഡ്രൈവർ എഡിസൺ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.