വാഷും വാറ്റുപകരണങ്ങളും പിടികൂടി

നരിക്കുനി: കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മൻെറ് ആൻഡ് ആൻറി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് ചേളന്നൂരിലും കുരുവട്ടൂരിലും നടത്തിയ വ്യാപക റെയ്ഡില്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. പ്രിവൻറിവ് ഓഫിസര്‍ സന്തോഷ് ചെറുവോട്ടിൻെറ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് രണ്ടിടങ്ങളില്‍ നിന്ന് വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്. ചേളന്നൂര്‍ നെട്ടോടിത്താഴത്തുനിന്ന് 285 ലിറ്റര്‍ വാഷും കുരുവട്ടൂര്‍ പയമ്പ്ര മണ്ണൊടിക്കടവില്‍ നിന്നും 105 ലിറ്റര്‍ വാഷുമാണ് കണ്ടെടുത്തത്. ചേളന്നൂര്‍ എക്സൈസ് റേഞ്ച് ഓഫിസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിശോധനയില്‍ പ്രിവൻറിവ് ഓഫിസര്‍ ഷാഫി.വി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ബിനീഷ് കുമാര്‍ ,സൈമണ്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.