വിദ്യാർഥികൾക്ക് ബോധവത്കരണവും തുണിസഞ്ചി വിതരണവും

ചേളന്നൂർ: പ്ലാസ്റ്റിക് രഹിത വിദ്യാലയത്തിൻെറ ഭാഗമായി പാലത്ത് ജനത എ.യു.പി സ്കൂളിൽ വിദ്യാർഥികൾക്കായി ബോധവത്കരണവും തുണിസഞ്ചി വിതരണവും നടത്തി. വി.പി. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.പി. സജീവൻ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡൻറ് പി. മുബീന, നിർമൽ, മിർഷാദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സതീശൻ സ്വാഗതവും പി. ജസ്‌ല നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.