മണ്ണൂർ^ചാലിയം റോഡ്​ നവീകരണം

മണ്ണൂർ-ചാലിയം റോഡ് നവീകരണം കടലുണ്ടി: മണ്ണൂർ-ചാലിയം റോഡ് നവീകരണം പൂർത്തിയാകുമ്പോൾ കടലുണ്ടി ഗ്രാമത്തിന് ലഭിക്ക ുക നവീന റോഡ്. കിലോമീറ്ററിന് ആറരക്കോടി ചെലവുവരുന്ന ആധുനിക റോഡാണിവിടെ പണിയുന്നത്. 6.968 കിലോമീറ്റർ വരുന്ന റോഡിന് ഏഴു മീറ്റർ വാഹന വഴി, ഇരുവശത്തും ഒരു മീറ്റർ വീതിയിൽ ടൈലോ കോൺക്രീറ്റോ കൊണ്ട് ശക്തിപ്പെടുത്തിയ പാർശ്വഭാഗം, ഒന്നര മീറ്റർ വീതിയിൽ നടപ്പാത എന്നിവയുണ്ടാകും. വശങ്ങളിൽ ഓവുചാലും പൈപ്പ് - കേബിളുകൾക്കുള്ള ചാലുകളുമുണ്ടാകും. പ്രധാന സ്ഥലങ്ങളിലും കവലകളിലും കൈവരികൾ പണിയും. രണ്ടടിയോളം പൊക്കി നാല് അടുക്കുകളായാണ് റബറൈസ് ചെയ്തുള്ള റോഡ് പൂർത്തിയാക്കുക. തെരുവുവിളക്കുകൾ, മോഡുലാർ ബസ് സ്റ്റോപ്പുകൾ, സുരക്ഷ ക്രമീകരണങ്ങൾ എന്നിവയും കിഫ്ബിയിൽനിന്ന് 48.55 കോടി ഉൾപ്പെടുത്തിയുള്ള പ്രവൃത്തിയിൽ ഉൾപ്പെടും. ഒന്നര വർഷത്തിനകം തീർക്കത്തക്കവിധത്തിൽ ഊരാളുങ്ങൽ ലേബർ സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.