ആധാർ-റേഷൻ കാർഡ്​ ലിങ്കിങ്​​: സപ്ലൈ ഒാഫിസിൽ വൻ തിരക്ക്​

കോഴിക്കോട്: ദിവസങ്ങളായി താലൂക്ക് സപ്ലൈ ഒാഫിസിൽ വൻ ജനത്തിരക്ക്. റേഷൻ കാർഡും ആധാറും ബന്ധിപ്പിക്കുന്നതുകൊണ് ടാണ് തിരക്ക് കൂടുതലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റേഷൻ കാർഡും ആധാറും ബന്ധിപ്പിക്കുന്നത് ഒാൺലൈനായി ചെയ്യാമെങ്കിലും പലരും ഒാഫിസുകളിലേക്ക് നേരിട്ടുവരികയാണ്. കാർഡിൽ പേരു ചേർത്തുന്നതിനും പേരു വെട്ടുന്നതിനും പുതിയ കാർഡ് എടുക്കുന്നതിനുെമല്ലാം വരുന്നവരും ഉണ്ട്. പലർക്കും ഒന്നും രണ്ടും ദിവസം ഒാഫിസിൽ കയറിയിറങ്ങിയ ശേഷമാണ് ആവശ്യങ്ങൾ നടന്നത്. രണ്ടുദിവസമായി തിരക്ക് കൂടുതലായിരുന്നു. വെള്ളിയാഴ്ച വന്നവർക്ക് ഉച്ചക്കുശേഷം ടോക്കൺ നൽകിയാണ് തിരക്ക് നിയന്ത്രിച്ചത്. വൈകീട്ട് ആറുവരെ ഒാഫിസ് പ്രവർത്തിച്ചിട്ടും തിരക്ക് കുറയാത്തതിനാൽ ടോക്കൺ ഉള്ളവരോട് ശനിയാഴ്ച രാവിലെ എത്താൻ ആവശ്യപ്പെടുകയായിരുന്നു. ശനിയാഴ്ച രാവിലെ വെള്ളിയാഴ്ചത്തെ ടോക്കൺ ഉള്ളവരുടെ അപേക്ഷയാണ് സ്വീകരിച്ചത്. ആധാർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യുന്നതിന് ഒാരോ പ്രദേശത്തേക്കും ഒാരോ തീയതിയാണ് നൽകിയതെന്ന് ജില്ല റേഷനിങ് ഒാഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.