എം.വി. മുഹമ്മദ് അൻസിലിനെ അനുമോദിച്ചു

പേരാമ്പ്ര: ഖുർആൻ മന:പാഠമാക്കി ഹാഫിള് പട്ടം കരസ്ഥമാക്കിയ എം.വി. മുഹമ്മദ് അൻസിലിനെ പൈതോത്ത് മുനവ്വിറുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. യോഗം തൻസീർ ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് അൻവർ ഹൈതമി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അൻസിലിന് കാഷ് അവാർഡും നൽകി. വിവിധ സംഘടനകളുടെ ഉപഹാരങ്ങൾ കെ. കുഞ്ഞബ്ദുല്ല ഹാജി, എം.പി. മൊയ്തുഹാജി, നാഗൻ കണ്ടി അസീസ്, കെ.കെ. മൂസ മുസ്ലിയാർ, എൻ.പി. ഇബ്രാഹിം എന്നിവരും വിതരണം ചെയ്തു. പി.ടി. ഹാഷിം, എൻ.കെ. ഉനൈസ്, കേളോത്ത് സിറാജ്, പി.സി. ഉബൈദ്, ടി.എം. മുനീർ എന്നിവർ സംസാരിച്ചു. എം.പി.കെ. അഹമ്മദ് കുട്ടി സ്വാഗതവും പി.എം. അസീസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.