സാംസ്​കാരിക നായകരെ പുതുതലമുറ അറിയണം -യു.എ. ഖാദർ

വെള്ളിമാട്കുന്ന്: സാംസ്കാരിക ഔന്നത്യവും സംഗീതപാരമ്പര്യവും കൊണ്ട് പേരുകേട്ട കോഴിക്കോടിൻെറ കഴിഞ്ഞകാല സാഹ ിത്യ സാംസ്കാരിക സംഗീത നായകരെക്കുറിച്ച് പുതിയ തലമുറ അറിയേണ്ടതുണ്ടെന്നും അതിനുവേണ്ട ശ്രമങ്ങളാണ് നടക്കേണ്ടതെന്നും സാഹിത്യകാരൻ യു.എ. ഖാദർ അഭിപ്രായപ്പെട്ടു. ജെ.ഡി.ടി ഇസ്ലാം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചേമ്പുങ്കണ്ടി ഹസൻ ഭായി അനുസ്മരണ സേമ്മളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് പലപ്പോഴും മറവിയുടെ നഗരമായിട്ടാണ് തോന്നിയത്. കോഴിക്കോടിനെ പ്രശസ്തിയിലേക്കെത്തിച്ച പലരെക്കുറിച്ചും നഗരത്തിലെ പുതിയ തലമുറ അറിയില്ല. ഒരുകാലത്ത് കോഴിേക്കാട് നഗരത്തിൻെറ സംഗീത ചൈതന്യത്തിനുവേണ്ടി പ്രവർത്തിച്ച പ്രമുഖനായിരുന്നു ചേമ്പുങ്കണ്ടി ഹസൻഭായിയെന്നും യു.എ. ഖാദർ അനുസ്മരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. െജ.ഡി.ടി പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ചേമ്പുങ്കണ്ടി ഹസൻഭായി പ്രഥമ പുരസ്കാരം നേടിയ ജമാൽ കൊച്ചങ്ങാടിക്ക് പി.കെ. അഹമ്മദ് ഉപഹാരം നൽകി. പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള ഹസൻഭായി പുരസ്കാരവും അദ്ദേഹം വിതരണം ചെയ്തു. അബൂബക്കർ കക്കോടി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. സി. അബ്ദുൽറഷീദ് പുരസ്കാര ജേതാവിനെ പൊന്നാട അണിയിച്ചു. തുടർന്ന് നടന്ന ഡോ. മുഹമ്മദ് ഷക്കീലിൻെറ 'ഷാം ഇ ഗസൽ' പരിപാടി നടൻ മാമുക്കോയ ഉദ്ഘാടനം ചെയ്തു. ആറ്റക്കോയ പള്ളിക്കണ്ടി, ജമാൽ കൊച്ചങ്ങാടി എന്നിവർ സംസാരിച്ചു. ഷാഹിറഭാനു സ്വാഗതവും സുബൈർ ചേമ്പുങ്കണ്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.