നന്തി ബസാർ: സംസ്ഥാന കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംഘടിപ്പിച്ച പരിപാടിയുടെ മൂടാടി പഞ്ചായത്തുതല ഉദ് ഘാടനം മൂന്നാം വാർഡിൽ പ്രസിഡൻറ് ഷീജ പട്ടേരി നിർവഹിച്ചു. രണ്ടാം വാർഡിലെ ജവാൻ ഗ്രൂപ് കൃഷി ചെയ്ത വയലിൽ കൊയ്ത്ത് നടത്തി. ചിങ്ങപുരം സി.കെ.ജി.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളൻറിയർമാരാണ് കൊയ്ത്ത് ഏറ്റെടുത്ത് നടത്തിയത്. സഹായവുമായി തൊഴിലുറപ്പ് തൊഴിലാളികളുമെത്തി. ചിങ്ങപുരം സ്കൂളിലെ 50 എൻ.എൻ.എസ് വളൻറിയർമാരോടൊപ്പം എളമ്പിലാട് സ്കൂളിലെ 50 കൊച്ചു കൂട്ടുകാരുമെത്തിയപ്പോൾ പൊൻകതിരണിഞ്ഞ പാടം തികച്ചും ഉത്സവ ലഹരിയിലായി. മൂന്നാം വാർഡ് വികസന സമിതി അംഗങ്ങളും കർഷകരും കൊയ്ത്തിന് അണിചേർന്നു. വൈസ് പ്രസിഡൻറ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഹർഷലത, വാർഡ് മെംബർ വി.വി. സുരേഷ്, പ്രോഗ്രാം ഓഫിസർ സുധീഷ്, അബ്ദുറഹിമാൻ, സി.ഡി.എസ് ചെയർപേഴ്സൻ ശ്രീലത, കൃഷി അസിസ്റ്റൻറ് പി. നാരായണൻ എന്നിവർ ആശംസകൾ നേർന്നു. കൃഷി ഓഫിസർ കെ.വി. നൗഷാദ് സ്വാഗതവും ജവാൻ ഗ്രൂപ് കൺവീനർ സത്യൻ ആമ്പിച്ചിക്കാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.