ഒ.എം. ഗോവിന്ദൻകുട്ടി നായരെ അനുസ്മരിച്ചു

നടുവണ്ണൂർ: രാജ്യത്ത് ജനാധിപത്യ മതേതര മൂല്യങ്ങൾ അട്ടിമറിച്ച് പൊതുസമൂഹത്തെ ഭയപ്പെടുത്തുകയാണ് നരേന്ദ്ര മോദി സർ ക്കാറെന്ന് മലപ്പുറം ഡി.സി.സി പ്രസിഡൻറ് അഡ്വ.വി.വി. പ്രകാശ്. കോൺഗ്രസ് നേതാവും നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന ഒ.എം. ഗോവിന്ദൻകുട്ടി നായരുടെ അഞ്ചാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് എ.പി. ഷാജി അധ്യക്ഷതവഹിച്ചു. കെ.എം. ഉമർ, കെ.കെ. മാധവൻ, സാജിദ് നടുവണ്ണൂർ, കെ. ചന്തപ്പൻ, കെ. രാജീവൻ, കാവിൽ പി. മാധവൻ, പി. സുധാകരൻ നമ്പീശൻ, കെ.പി. സത്യൻ, പി. നാരായണൻ എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനക്ക് കെ. നാരായണൻ, അസൻകോയ മണാട്ട്, ഷബീർ നടുങ്ങണ്ടി, സി.ടി. ദേവി, അഷ്റഫ് മങ്ങര എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.