പാലേരി/കുറ്റ്യാടി: പാലേരി പാറക്കടവിൽ കോൺക്രീറ്റ് പണിക്കിടെ കെട്ടിടഭാഗം തകർന്നുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. പേരാമ്പ്ര റോഡിൽ അരിയന്താരി ക്ഷേത്രകവാടത്തിന് മുന്നിൽ കാട്ടുമണ്ണിൽ പറമ്പിലെ സ്വകാര്യ കെട്ടിടത്തിൻറ മധ്യഭാഗമാണ് താങ്ങിളകി വീണത്. ഒന്നാംനിലയിൽ കോൺക്രീറ്റ് മിക്സുമായി പോയ ഝാർഖണ്ഡ് സ്വദേശികളായ മുക്താർ (28), അലാവുദ്ദീൻ (30), ഒഡിഷ സ്വേദശി നവാസ് (28) എന്നിവർക്കാണ് പരിക്ക്. മൂവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരക്കാണ് സംഭവം. കോൺക്രീറ്റ് പൂർത്തിയായ ഭാഗത്തുകൂടി മിക്സ് നിറച്ച േട്രാളി കൊണ്ടുപോകുന്നതിനിെട ഭാരം കാരണം താങ്ങ് ഇളകിപ്പോയതായിരിക്കുമെന്ന് കരാറുകാരൻ പറഞ്ഞു. മുകളിലായിരുന്ന മൂവരും ട്രോളിയുമാണ് താഴെ പതിച്ചത്. കോൺക്രീറ്റ് മിക്സിലും കമ്പികൾക്കും ഇടയിൽപെട്ടുപോയ ഇവരെ മറ്റ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് െതാട്ടടുത്ത കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഒന്നാംനിലയുടെ കോൺക്രീറ്റ് പകുതിയായ സമയത്താണ് സംഭവം. താഴെ ആരും ഇല്ലാത്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ആളുകൾ ഉള്ളിൽ കുടുങ്ങിയിട്ടുണ്ടെന്ന് അറിയിപ്പ് ലഭിച്ചതിനാൽ പേരാമ്പ്ര െപാലീസും നാദാപുരത്തുനിന്ന് ഫയർഫോഴ്സും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.