ഒളവണ്ണയിൽ വീട് നിലംപൊത്തി

പന്തീരാങ്കാവ്: നാലുദിവസമായി വെള്ളം കയറിയ വീട് പൂർണമായും തകർന്നു. ഒളവണ്ണ കൊടിനാട്ടിമുക്ക് തച്ചറക്കൽ രതീഷിൻെറ പനങ്കുളങ്ങരപ്പടിയിലുള്ള വീടാണ് ഞായറാഴ്ച രാവിലെ തകർന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് രതീഷും കുടുംബവും ബന്ധുവീട്ടിലായിരുന്നു. റഫ്രിജറേറ്റർ, ടി.വി, അലക്ക് യന്ത്രം തുടങ്ങിയവ വീട്ടിലെ ഉയരമുള്ള ഭാഗത്തേക്ക് മാറ്റിയിരുന്നു. ഇവയും ഫർണിച്ചറുകളും പാത്രങ്ങളുമെല്ലാം നശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.