പള്ളിയുടെ മേൽക്കൂര പറന്നുപോയി

പുതിയങ്ങാടി: വ്യാഴാഴ്ച രാവിലെ വീശിയ അതിശക്തമായ കാറ്റിൽ കോയാ റോഡ് പുതിയ പള്ളിയുടെ മേൽക്കൂര പൂർണമായും പറന്നുപോയി. രാവിലെ ഒമ്പതരയോടെയാണ് കാറ്റുവീശിയത്. ഇരുമ്പ് ഷീറ്റിൽ നിർമിച്ച മേൽക്കൂര പറന്ന് തൊട്ടടുത്ത ഷെഡിലാണ് പതിച്ചത്. രാവിലെ ആയതിനാൽ പള്ളിയിൽ ആളുകൾ ഉണ്ടായിരുന്നില്ല. മേൽക്കൂരയിൽ ഘടിപ്പിച്ച ഫാനുകളും നശിച്ചു. വയറിങ് ഒന്നാകെ ഇളകിപ്പറിഞ്ഞു. ശക്തമായ മഴയെ തുടർന്ന് പള്ളിയിൽ മുഴുവൻ വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ നമസ്കാരം ചെറിയ ഷെഡിലാണ് വ്യാഴാഴ്ച നടന്നത്. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വില്ലേജ് ഓഫിസർ അജയൻ, കൗൺസിലർ കെ.കെ. റഫീക്ക് എന്നിവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.