രതീഷ്
കോഴിക്കോട്: വലിയങ്ങാടിക്ക് സമീപം ആക്രിക്കടയിൽനിന്ന് രണ്ടുലക്ഷം രൂപയുടെ ചെമ്പുകമ്പികളും അലമാര കുത്തിത്തുറന്ന് 6000 രൂപയും മോഷ്ടിച്ച കേസിലെ കൂട്ടുപ്രതി ഫാറൂഖ് കോളജ് സ്വദേശി മഠത്തിൽ തൊടി വീട്ടിൽ എം. രതീഷ് (42) അറസ്റ്റിൽ. മുഖ്യപ്രതി താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി കോളനിയിൽ മനു ആനന്ദിനെ (23) നേരത്തെ ഒറ്റപ്പാലത്തുവെച്ച് പിടികൂടിയിരുന്നു.
ജനുവരി 23ന് രാത്രി കെ.പി കേശവമേനോൻ റോഡിലെ അമർ അസോസിയറ്റ് എന്ന സ്ക്രാപ് കടയുടെ പിറക് വശത്തെ വാതിൽ പൊളിച്ച് കടയിൽ സൂക്ഷിച്ച രണ്ടു ലക്ഷം രൂപ വില വരുന്ന ചെമ്പ് കമ്പിയും 6000 രൂപയും പ്രതികൾ മോഷണം നടത്തി എന്നാണ് കേസ്. ടൗൺ പൊലീസ് സബ് ഇൻസ്പെക്ടർമാരായ സജി ഷിനോബ്, മിജോ ജോസഫ്, സി.പി.ഒമാരായ സി. അഭിലാഷ്, ജിത്തു, ശരത്, പ്രസാദ്, സിറ്റി ക്രൈം സ്ക്വാഡിലെ എം. ഷാലു, സി.കെ. സുജിത്, സി.കെ എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.