നല്ലളം: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പത്തൊമ്പതോളം ഭവനഭേദനം, മോഷണ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. കൊളത്തറ വലിയപറമ്പത്ത് മാണക്കോത്ത് വീട്ടിൽ ജിത്തുവിനെയാണ് (29) ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ കീഴിലുള്ള ക്രൈം സ്ക്വാഡും നല്ലളം ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടിയത്.
നല്ലളം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി മുൻപും ആറുമാസം കരുതൽ തടങ്കൽ അനുഭവിച്ചിട്ടുണ്ട്. ദേശീയപാതയിൽ അഴിഞ്ഞിലത്തുള്ള വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ക്രൈം സ്ക്വാഡും നല്ലളം പൊലീസും ചേർന്ന് ചൊവ്വാഴ്ച പുലർച്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നല്ലളം ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമീഷണറുടെ ശിപാർശയിൽ ജില്ല കലക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.