ചാലിയാർ കവിഞ്ഞൊഴുകി; തീരപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ

ചാലിയാർ കവിഞ്ഞൊഴുകി; തീരപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്കു മാറി ഫറോക്ക്: കാലവർഷം കനത്തതോടെ ചാലിയാർ പുഴ കരകവിഞ്ഞൊഴുകി താഴ്ന്ന തീരപ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി വീടുകളിൽ വെള്ളം കയറി. നിരവധി പേർ ബന്ധുവീടുകളിലേക്ക് താമസം മാറി. വ്യാഴാഴ്ച രാവിലെയാണ് ചാലിയാറിൽ ജലനിരപ്പ് ഉയർന്നുതുടങ്ങിയത്. നിലമ്പൂരിലെ ഉരുൾപൊട്ടലിനെ തുടർന്നാണ് വെള്ളം ക്രമാതീതമായി ഉയർന്നത്. താഴ്ന്നപ്രദേശങ്ങൾ പൂർണമായും വെള്ളപ്പൊക്ക ഭീഷണിയിലാണ്. രാമനാട്ടുകര നഗരസഭയിലെ ഫാറൂഖ് കോളജ് അമ്മിഞ്ഞാത്ത്, അണ്ടിക്കാടൻ കുഴി, കോവയിൽ, പരുത്തിപ്പാറ മൂർക്കനാട് കടവ്, എരവത്ത് താഴം, കരിങ്കല്ലായ്പാടം, ഇട്ടപ്പുറംതാഴം, പള്ളിത്താഴം, മoത്തിൽതാഴം, കോമക്കൽതാഴം, കോടമ്പുഴ പഴനിൽപടി, മന്ദാർപ്പെറ്റ, തയ്യിൽപടി എന്നീ പ്രദേശങ്ങളിലൊക്കെ വെള്ളം കയറി. മിക്ക വീടുകളിലും വെള്ളം കയറിയ നിലയിലാണ്. കോടമ്പുഴ മേഖലയിലെ സന്നദ്ധ പ്രവർത്തകർ വീടുകളിലെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, രാമനാട്ടുകര വില്ലേജ് ഓഫിസർ ബിന്ദു, കൗൺസിലർ പി.ടി. നദിറ എന്നിവർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ആവശ്യമായ നിർദേശങ്ങൾ നൽകി. ഫറോക്ക് നഗരസഭയിലെ തളിയിൽ, പേട്ട എട്ടിയാട്ട്, ചന്തക്കടവ്, കരുവൻതിരുത്തി പാതിരികാട്, ഇരിയമ്പാടം, പാണ്ടിപ്പാടം, തെക്കേതല എന്നിവിടങ്ങളിൽ ചാലിയാർ പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്ന് വെള്ളം കയറി. രാത്രിയിലും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. കടലുണ്ടി പുഴയുടെ തീരപ്രദേശങ്ങളായ കല്ലംമ്പാറ, പുല്ലികടവ്, തിയ്യത്ത് താഴം എന്നിവിടങ്ങളിലും വെള്ളം കയറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.