ഫറോക്ക്: നഗരസഭയിൽ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച പുലർച്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിലം പൊത്തിയത് നൂറോളം മ രങ്ങൾ. നിരവധി വീടുകളും വാഹനങ്ങളും തകർന്നു. ഇലക്ട്രിക് ലൈനുകളും തകരാറിലായി. ചെർളക്കോട്. തടത്തിൽ തായം, കുന്നത്ത് കുഴി പ്രദേശങ്ങളിലാണ് നാശം. 100ൽ പരം മരങ്ങളാണ് കടപുഴകിയത്. നിരവധി ഇലക്ട്രിക് പോസ്റ്റുകളും തകർന്നനിലയിലാണ്. മരങ്ങൾ റോഡിൽ വീണതിനാൽ ഗതാഗത തടസ്സമുണ്ടായി. ഫറോക്ക് മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ, നാട്ടുകാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ മരങ്ങൾ മുറിച്ചു മാറ്റി തടസ്സങ്ങൾ നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.