കുണ്ടായിത്തോട് പ്രദേശത്ത് വെള്ളപ്പൊക്കം; ചെറുവണ്ണൂർ ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

ഫറോക്ക്: കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിലും കാറ്റിലും കോഴിക്കോട് നഗരസഭയിലെ കുണ്ടായിത്തോടിനു സമീപമുള്ള താഴ് ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നാത്തൂനിപ്പാടം, കരിമ്പാടം, വെള്ളിലവയൽ ,മധുരബസാറിനു സമീപം ഉമ്മംപാടം , നെല്ലോളിപ്പടന്ന പ്രദേശങ്ങളിൽ 150ഓളം വീടുകൾ വെള്ളത്തിലായി. വീടൊഴിഞ്ഞവർക്ക് ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 30 കുടുംബങ്ങളിലെ 100 ആളുകൾ ക്യാമ്പിൽ എത്തിയിട്ടുണ്ട്. രാത്രി കൂടുതൽ ആളുകൾ ക്യാമ്പിൽ എത്താൻ സാധ്യതയുണ്ട്. നിരവധി വീട്ടുകാർ സമീപവീടുകളിലും ബന്ധുവീടുകളിലും അഭയം തേടി. ചെറുവണ്ണൂർ വില്ലേജ് ഓഫിസർ സി.കെ. സുരേഷ് കുമാർ, സ്പെഷൽ വില്ലേജ് ഓഫിസർ കെ. സ്മിത, വില്ലേജ് ഉദ്യോഗസ്ഥരായ കെ.പി. സുദീപ്, പി. പ്രമോദ്, എം. ബീന എന്നിവർ ക്യാമ്പിൽ എത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൗൺസിലർ ചെരാൽ പ്രമീള, കോഴിക്കോട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.