കൂറ്റൻ ചീനിമരം നിലംപൊത്തി

മാവൂർ: കൽപ്പള്ളിയിൽ കൂറ്റൻ ചീനിമരം കടപുഴകി. മാവൂർ -കോഴിക്കോട് റോഡിൽ കൽപള്ളി ജുമാ മസ്ജിദിന് എതിർവശെത്ത ചീനിമരമാണ് വ്യാഴാഴ്ച പുലർച്ച രണ്ടരയോടെ വീണത്. ഈ റോഡിൽ ഏറെനേരം ഗതാഗതം നിലച്ചു. മുക്കത്തുനിന്ന് ഫയർഫോഴ്സ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. മരം കടപുഴകിയതിനെതുടർന്ന് റോഡ് തകർന്ന് വലിയകുഴി രൂപപ്പെട്ടു. കൽപ്പള്ളി മുതൽ ചെറൂപ്പ വരെ റോഡരികിെല കൂറ്റൻ ചീനി മരങ്ങളിൽ 12ഓളം എണ്ണം കഴിഞ്ഞ പ്രളയത്തിൽ വീണിരുന്നു. ശേഷിക്കുന്നവയിൽ പലതും അപകട ഭീഷണി ഉയർത്തുന്നതാണ്. റോഡിൻെറ ഇരുഭാഗത്തും ജലവിതാനം ഉയർന്നതോടെ മിക്ക മരങ്ങളും ഭീഷണിയാവുകയാണ്. ചില്ലകൾ മുറിച്ചുമാറ്റി അപകട ഭീഷണി ഒഴിവാക്കാൻ നിർദേശിച്ചിരുന്നെങ്കിലും നടപ്പായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.